കൊല്ലത്ത് വീണ്ടും സ്‍ത്രീധന പീഡനം; നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

By Staff Reporter, Malabar News
dowry-case-Telangana
Representational Image
Ajwa Travels

പുത്തൂര്‍: സ്‍ത്രീധനത്തെച്ചൊല്ലി തര്‍ക്കമുണ്ടാക്കി നവവധുവിനെ മര്‍ദ്ദിച്ചും തള്ളിയിട്ടും സാരമായി പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തിൽ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. കോട്ടാത്തല തലയണിവിളഭാഗം മിഥുന്‍ ഭവനില്‍ മിഥുനെതിരെയാണ് പുത്തൂര്‍ പോലീസ് കേസെടുത്തത്.

മിഥുനും കൊട്ടാരക്കര നീലേശ്വരം സ്വദേശിനിയായ അഞ്‌ജുവും തമ്മിലുള്ള വിവാഹം നടന്നിട്ട് ഒരു മാസം പോലും ആയിട്ടില്ല. ഇതിനിടയിലാണ് സ്‍ത്രീധനം ആവശ്യപ്പെട്ട് മിഥുന്‍ തന്നെ ഉപദ്രവിക്കുന്നതായി അഞ്‌ജു വീട്ടില്‍ അറിയിച്ചത്.

ഇതിന് പിന്നാലെയാണ് സാരമായ പരിക്കേറ്റ നിലയില്‍ അഞ്‌ജുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. അഞ്‌ജുവിന്റെ അമ്മയാണ് കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കിയത്. ചികിൽസയ്‌ക്ക് ശേഷം കുടുംബ വീട്ടിലെത്തിയ അഞ്‌ജുവിന്റെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തിയ കൊട്ടാരക്കര പോലീസ് ശേഷം കേസ് പുത്തൂര്‍ പോലീസിന് കൈമാറുകയായിരുന്നു.

പുത്തൂര്‍ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. അതേസമയം ഇരുചക്ര വാഹനത്തില്‍ നിന്ന് വീണാണ് അഞ്‌ജുവിന് പരിക്കേറ്റതെന്നാണ് ഭര്‍തൃവീട്ടുകാർ പറയുന്നത്. ഇതും പോലീസ് അന്വേഷിക്കുന്നുണ്ട്.

Most Read: പെഗാസസ്‌; ലോക നേതാക്കളുടെ ഫോണും ചോർത്തിയെന്ന് ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE