കളിക്കിടയില്‍ മണ്ണെണ്ണ കുടിച്ചു; ഒന്നരവയസുകാരന് ദാരുണാന്ത്യം

By Syndicated , Malabar News
baby died in kanjirappalli
Representational image
Ajwa Travels

ഉദുമ: മണ്ണെണ്ണ ഉള്ളില്‍ച്ചെന്ന് ഒന്നര വയസുകാരന് ദാരുണാന്ത്യം. ഉദുമ എരോലിലെ ദാസന്റെയും രേണുകയുടെയും ഏക മകന്‍ ഋതിക് ദാസാണ് മരിച്ചത്. വീട്ടുവരാന്തയില്‍ കളിക്കുന്നതിനിടെ അവശ നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ സമീപം മറിഞ്ഞ നിലയില്‍ മണ്ണെണ്ണക്കുപ്പിയും കണ്ടെത്തിയിരുന്നു.

പെയിന്റിങ് ആവശ്യത്തിന് കൊണ്ടുവന്ന മണ്ണെണ്ണ അബദ്ധത്തില്‍ കുട്ടി കുടിച്ചതാണെന്ന് സംശയിക്കുന്നു. ആദ്യം ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ കുട്ടി കുപ്പിയിലെ മണ്ണെണ്ണ കുടിച്ചതായാണ് പോലീസ് നിഗമനം.

Read also: ബ്രിട്ടീഷ് ബംഗ്‌ളാവ്‌ പൊളിച്ചുനീക്കി; വിശ്രമകേന്ദ്ര നിർമാണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE