ദുബായ് വിമാനത്താവളം; ഏറ്റവും കൂടുതൽ രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ചതിൽ ഒന്നാമത്

By Team Member, Malabar News
Dubai International Airport At First Position For The Number Of International Travelers
Ajwa Travels

ദുബായ്: ഏറ്റവും കൂടുതൽ രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ചതിൽ ലോകത്ത് വീണ്ടും ഒന്നാമതെത്തി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം. 2.91 കോടി യാത്രക്കാരാണ് കഴിഞ്ഞ വർഷം ദുബായ് വിമാനത്താവളത്തിൽ എത്തിയത്. അതേസമയം 20202.59 കോടി രാജ്യാന്തര യാത്രക്കാരാണ് ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്‌തത്‌.

30 ലക്ഷത്തിലേറെ യാത്രക്കാർ അധികമെത്തിയതോടെ യാത്രക്കാരുടെ എണ്ണത്തിൽ 12.7 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. കൂടാതെ ഈ വർഷം അവസാനത്തോടെ 5.51 കോടി ആളുകൾ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ദുബായ്‌ക്ക് പിന്നിൽ ഇസ്‌തംബുൾ, ആംസ്‌റ്റർഡാം എന്നീ വിമാനത്താവളങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്‌ഥാനങ്ങളിലും, ഫ്രാങ്ക്ഫർട്ട്‍, പാരീസ് എന്നിവ നാലും അഞ്ചും സ്‌ഥാനങ്ങളിലുമാണ് ഉള്ളത്.

Read also: ദിലീപിന്റെ ജാമ്യം റദ്ദാക്കണം; അപേക്ഷ നൽകി ക്രൈം ബ്രാഞ്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE