തെരുവിൽ കഴിയുന്നവർക്ക് അന്നമൂട്ടി ഡിവൈഎഫ്ഐ; പൊതിച്ചോർ വിതരണം ആരംഭിച്ചു

By Staff Reporter, Malabar News
dyfi_foodkit
Representational Image
Ajwa Travels

തലശ്ശേരി: ലോക്ക്ഡൗൺ കാലത്ത് നഗരത്തിൽ ഭക്ഷണംകിട്ടാതെ കഴിയുന്നവർക്ക് ആശ്വാസമായി ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം. ഡിവൈഎഫ്ഐ തലശ്ശേരി ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പൊതിച്ചോർ വിതരണം ആരംഭിച്ചു.

ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖലാകമ്മിറ്റികളാണ് പൊതിച്ചോർ തയ്യാറാക്കി വിതരണം ചെയ്യുന്നത്. സംസ്‌ഥാന കമ്മിറ്റിയംഗം മുഹമ്മദ് അഫ്‌സൽ പൊതിച്ചോർ വിതരണം ഉൽഘാടനം ചെയ്‌തു. തിരുവങ്ങാട് ഈസ്‌റ്റ് മേഖലാ സെക്രട്ടറി ലിജിൽ നള്ളങ്കണ്ടി, വിപിൻ രാജ്, കെപി പ്രനീഷ് എന്നിവർ വിതരണ പരിപാടിക്ക് നേതൃത്വം നൽകി. തെരുവിൽ കഴിയുന്നവർക്കാണ് ഭക്ഷണം എത്തിച്ചു നൽകുന്നത്.

Malabar News: ക്വാറന്റെയ്നിൽ കഴിഞ്ഞിരുന്നയാൾ ചാരായവാറ്റിനിടെ പിടിയിൽ; പിന്നാലെ കോവിഡ് പോസിറ്റീവ് ആയതായി വിവരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE