തെക്കുകിഴക്കൻ പസഫിക്കിൽ ഭൂചലനം; മേഖലയിൽ സുനാമി മുന്നറിയിപ്പ്

By Trainee Reporter, Malabar News
Representational image
Ajwa Travels

സിഡ്‌നി: തെക്കുകിഴക്കൻ പസഫിക് സമുദ്രത്തിൽ ശക്‌തമായ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഫിജി, ന്യൂകാലിഡോണിയ തീരങ്ങളിലും ചില പസഫിക് ദ്വീപുകളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഓസ്ട്രേലിയൻ കാലാവസ്‌ഥാ നിരീക്ഷണ വകുപ്പും എൻഡബ്ള്യുഎസ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രവുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശക്‌തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

പ്രാദേശിക സമയം വ്യാഴാഴ്‌ച അർധരാത്രിയോടെയാണ് ന്യൂകാലിഡോണിയയിലെ വാവോക്ക് കിഴക്ക് 10 കിലോമീറ്റർ താഴ്‌ചയിൽ ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൽ കാര്യമായ നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് വിവരം.

Read also: അന്താരാഷ്‌ട്ര വെബിനാറിന് മുന്നോടിയായി ഇ-ബുക്ക് പുറത്തിറക്കി ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE