എടപ്പാൾ മേൽപ്പാലം നിർമാണം; കുറ്റിപ്പുറം റോഡ് പൂർണമായും അടച്ചു

By Trainee Reporter, Malabar News
Representational image

എടപ്പാൾ: മേൽപ്പാലം പണികൾക്കായി എടപ്പാൾ-കുറ്റിപ്പുറം റോഡ് പൂർണമായും അടച്ചു. വലിയ ബീമുകൾ മുകളിലേക്ക് കയറ്റുന്ന ജോലികൾക്ക് വേണ്ടിയാണ് റോഡ് അടച്ചത്. ഞായറാഴ്‌ച രാത്രി വരെ ഇതുവഴിയുള്ള ഗതാഗതം അനുവദിക്കില്ല.

തൃശ്ശൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ദീർഘ ദൂര ബസുകളടക്കമുള്ള വാഹനങ്ങൾ എടപ്പാൾ എത്തുംമുൻപുള്ള നടുവട്ടം സെന്ററിൽ നിന്ന് അയിലക്കാട് റോഡിലൂടെ കരിങ്കല്ലത്താണി-ചമ്രവട്ടം-മിനി പമ്പ വഴിയോ, എടപ്പാൾ ടൗണിൽ നിന്ന് പൊന്നാനി റോഡിലേക്ക് തിരിഞ്ഞ് പഴയ ബ്ളോക്ക്-അയങ്കലം-കുറ്റിപ്പുറം വഴിയോ പോകണം.

ചെറുവാഹനങ്ങൾക്ക് അയിലക്കാട്-തലമുണ്ട വഴി തിരിഞ്ഞ് പൊന്നാനി റോഡിലെത്തി പഴയ ബ്ളോക്ക് ജംഗ്‌ഷൻ വഴിയും പോകാം. തൃശൂർ ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ നടുവട്ടം-ടിപ്പു സുൽത്താൻ പാതയിലൂടെ കൂനംമൂച്ചിയിലോ വട്ടംകുളത്തോ പ്രവേശിച്ച് യാത്ര തുടരാം.

കോഴിക്കോട് ഭാഗത്തുനിന്ന് തൃശൂർ-ഗുരുവായൂർ ഭാഗങ്ങളിലേക്കുള്ള വലിയ വാഹനങ്ങൾ അടക്കമുള്ളവ നിലവിൽ നിശ്‌ചയിച്ചത് പ്രകാരം മാണൂരിൽ നിന്നോ കണ്ടനകത്ത് നിന്നോ തിരിഞ്ഞ് ചേകന്നൂർ, വട്ടംകുളം, എടപ്പാൾ വഴി പോകണം.

Read also: പരവൂരിലെ കടകളിൽ വൻ മോഷണം; ഭക്ഷണം കഴിച്ച് കള്ളന്റെ മടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE