പരവൂരിലെ കടകളിൽ വൻ മോഷണം; ഭക്ഷണം കഴിച്ച് കള്ളന്റെ മടക്കം

By News Desk, Malabar News
Theft at paravoor
Ajwa Travels

കൊല്ലം: പരവൂർ നഗരത്തിലെ വ്യാപാര സ്‌ഥാപനങ്ങളിൽ വ്യാപക മോഷണം. മാർക്കറ്റ് റോഡിലെ രണ്ട് പച്ചക്കറി കടകളിലും ഒരു വെറ്റക്കടയിലുമാണ് മോഷണം നടന്നത്. പണമെടുത്ത ശേഷം കടയിലുള്ള പഴവും പൈനാപ്പിളും കൂടി കഴിച്ച ശേഷമാണ് മോഷ്‌ടാവ്‌ മടങ്ങിയത്.

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിനും നാലിനും ഇടയിലാണ് ഒരേ സ്‌ഥലത്തുള്ള വിവിധ വ്യാപാര സ്‌ഥാപനങ്ങളിൽ മോഷണം നടന്നത്. ജനാലയും ഷട്ടറും തകർത്ത് ഉള്ളിൽ കടന്ന കള്ളൻ കടകളിലെ മേശവലിപ്പിൽ നിന്നാണ് പണം കവർന്നത്.

മോഷ്‌ടാവിന്റെ ദൃശ്യം ഒരു കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മറ്റൊരു കടയിലെ ക്യാമറ പേപ്പർ ഉപയോഗിച്ച് കടകളിലെ സിസിടിവി മറച്ചുവെച്ചാണ് മോഷണം നടത്തിയത്. ഇതിന് മുൻപും പരവൂർ മാർക്കറ്റിനുള്ളിലും സമീപ വ്യാപാര സ്‌ഥാപനങ്ങളിലും മോഷണം നടന്നിരുന്നു. അന്ന് മാർക്കറ്റിനുള്ളിലെ കടയിൽ നിന്ന് സാധനങ്ങളും മൽസ്യവുമാണ് മോഷണം പോയത്.

രണ്ട് മോഷണങ്ങൾക്ക് പിന്നിലും ഒരാൾ തന്നെയാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മാർക്കറ്റിലും സമീപ പ്രദേശങ്ങളിലും നഗരസഭ സ്‌ഥാപിച്ചിട്ടുള്ള ക്യാമറകൾ പരിശോധിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

Also Read: സ്വർണക്കടത്ത് അന്വേഷണ മേധാവിക്ക് നേരെ അപായശ്രമം; വാഹനം തിരിച്ചറിഞ്ഞെന്ന് പൊലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE