കേരളത്തിൽ ബലി പെരുന്നാൾ ഈ മാസം 29ന്

By Trainee Reporter, Malabar News
Eid-kerala
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ ബലി പെരുന്നാൾ ഈ മാസം 29ന്. ഞായറാഴ്‌ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്‌ച ദുൽഖഅ്‌ദ് 30 പൂർത്തീകരിച്ചു ചൊവ്വാഴ്‌ച ദുൽഹജ് ഒന്നും ജൂൺ 29 വ്യാഴാഴ്‌ച ബലി പെരുന്നാൾ ആയിരിക്കുമെന്നും പാളയം ഇമാം ഡോ. വിപി സുഹൈബ് മൗലവിയും ദക്ഷിണ കേരളം ജം ഇയ്യത്തുൽ അറഫാ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.

ഹജ്‌ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 27 ചൊവ്വാഴ്‌ചയായിരിക്കും. സൗദിയിൽ ഇന്നലെ മാസപ്പിറവി കണ്ടതിന്റെ അടിസ്‌ഥാനത്തിൽ സൗദി സുപ്രീം കോടതിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജൂൺ 28ന് സൗദി ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ബലിപെരുന്നാൾ ആഘോഷിക്കും.

Most Read: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; നടപടി തുടങ്ങി പോലീസ്- പ്രിൻസിപ്പലിന്റെ മൊഴിയെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE