മധുരയിൽ നിർത്തിയിട്ട ട്രെയിൻ കോച്ചിന് തീപിടിച്ചു എട്ട് പേർ വെന്തുമരിച്ചു

By Trainee Reporter, Malabar News
A train caught fire in madhurai
Representational Image
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീപിടിച്ചു എട്ട് പേർ വെന്തുമരിച്ചു. ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. മധുര റെയിൽവേ സ്‌റ്റേഷന് സമീപമുള്ള യാഡിൽ നിർത്തിയിട്ടിരുന്ന ലഖ്‌നൗ-രാമേശ്വരം ടൂറിസ്‌റ്റ് ട്രെയിനിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ അഞ്ചു മണിയോടെയാണ് അപകടം. യുപി സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.

ട്രെയിനിനുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പുറത്തുനിന്നു വരുന്ന പ്രാഥമിക വിവരം. ലഖ്‌നൗവിൽ നിന്നും തമിഴ്‌നാട്ടിലെ രാമേശ്വരത്തേക്ക് വന്ന ഇന്ത്യൻ റെയിൽവേയുടെ ടൂറിസ്‌റ്റ് ട്രെയിനിലെ ഒരു കോച്ച് മുഴുവനായും യുപി സ്വദേശികളാണ് ബുക്ക് ചെയ്‌തിരുന്നത്‌.

തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിന് എത്തിയതായിരുന്നു ഇവർ. ഓഗസ്‌റ്റ് 17നാണ് 60 പേരടങ്ങുന്ന സംഘം ലഖ്‌നൗവിൽ നിന്നും പുറപ്പെട്ടത്. നാഗർകോവിൽ ക്ഷേത്ര സന്ദർശനത്തിന് ശേഷം ഇന്നലെ രാത്രിയാണ് മധുരയിലെത്തിയത്.

Most Read| ക്രൂരതയുടെ അങ്ങേയറ്റം: മുസ്​ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളാൽ മർദ്ദിപ്പിച്ച്‌ അധ്യാപിക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE