ഹാൻഡ് പമ്പ് പ്രവർത്തിപ്പിച്ച് വെള്ളം കുടിക്കുന്ന ആനക്കുട്ടി; കൗതുകമായി വീഡിയോ

By Desk Reporter, Malabar News
elephant-drinking-water-by-hand-pump-interesting-video

ആനക്കുട്ടികളുടെ കുട്ടിക്കുറുമ്പ് കാണാനും ആസ്വദിക്കാനും ഇഷ്‌ടമില്ലാത്തവർ ഉണ്ടാകില്ല. ഇപ്പോഴിതാ ഒരു ആനക്കുട്ടിയുടെ പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബംഗാളിലെ അലിപൂർദുർ ജില്ലയിലെ ജൽദാപാര വനത്തിൽ നിന്നുള്ള രസകരമായ ഈ കാഴ്‌ച അരുണാചൽ പ്രദേശിലെ പോലീസ് ഉദ്യോഗസ്‌ഥനായ എച്ച്ജിഎസ് ധാലിവാൾ ആണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

ഈ ആനക്കുട്ടിക്ക് വെറും ഒൻപത് മാസം പ്രായമേയുള്ളൂ. പ്രദേശത്ത് താമസിക്കുന്ന ആളുകൾ ചെയ്യുന്നത് നിരീക്ഷിച്ചാണ് ആനക്കുട്ടി ഹാൻഡ് പമ്പ് പ്രവർത്തിപ്പിക്കുന്നത് പഠിച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്. ഇപ്പോൾ സ്‌ഥിരമായി ആനക്കുട്ടി ഇവിടെ വെള്ളം കുടിക്കാൻ വരാറുണ്ട്. ഈ രസകരമായ കാഴ്‌ച പ്രദേശവാസികൾ മാറി നിന്ന് കാണുകയും വീഡിയോയിൽ പകർത്തുകയുമായിരുന്നു.

ഹാൻഡ് പമ്പ് സ്വയം പ്രവർത്തിപ്പിച്ച് വെള്ളം തുമ്പിക്കയ്യിൽ നിറച്ച് കുടിക്കുന്ന കുട്ടിക്കുറുമ്പന്റെ വീഡിയോ ഇതിനോടകം നിരവധി പേരാണ് പങ്കുവെച്ചത്.

Most Read:  മലിനജലം ഒഴുക്കാൻ മാത്രമല്ല, വീട് ഒരുക്കാനും ഈ പൈപ്പ് മതി; വ്യത്യസ്‌ത ആശയവുമായി യുവതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE