ഒരു ദിവസം നേടിയത് 2500 കോടി ഡോളര്‍; നേട്ടവുമായി ഇലോണ്‍ മസ്‌ക്

By News Desk, Malabar News
MalabarNews_elon mask
Elon Mask
Ajwa Travels

പുതിയ ഒരു നേട്ടം കൂടി സ്വന്തമാക്കി ടെസ്‌ലയും ഇലോണ്‍ മസ്‌കും. ഒറ്റ ദിവസം കൊണ്ട് മസ്‌ക് നേടിയത് 2500 കോടി ഡോളറിന്റെ വരുമാന വര്‍ധനവാണ്. ടെസ്‌ലയുടെ ഓഹരി മൂല്യം 20 ശതമാനം വര്‍ധിച്ചതോടെയാണ് മസ്‌കിന് ഇത്രയും വലിയ തുക ഒറ്റ ദിവസം നേടാനായത്.

ഇതോടെ ലോക സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്‌ഥാനത്തുള്ള ആമസോണ്‍ ഉടമ ജെഫ് ബെസോസും മാസ്‌കും തമ്മിലുള്ള വ്യത്യാസം കുറഞ്ഞിട്ടുണ്ട്. മസ്‌കിന്റെ ആസ്‌തി 174 ബില്ല്യണ്‍ ഡോളറായി വര്‍ധിച്ചു. ഒരു വര്‍ഷത്തിനിടെ ടെസ്‌ലയുടെ ഓഹരി മൂല്യം 20 ശതമാനം വര്‍ധിക്കുന്നത് ആദ്യമായാണ്.

ലോക സമ്പന്നരുടെ പട്ടികയില്‍ ബെസോസും മസ്‌കും തമ്മിലുള്ള പോരാട്ടം ശക്‌തമായി തുടരുകയാണ്. ജനുവരിയില്‍ ബെസോസിനെ പിന്നിലാക്കി മസ്‌ക് ഒന്നാമതെത്തിയെങ്കിലും ടെസ്‌ലയുടെ ഓഹരി ഇടിഞ്ഞതോടെ ബെസോസ് സ്‌ഥാനം തിരിച്ചുപിടിച്ചു. ബെസോസിന്റെ ആസ്‌തി ഇപ്പോൾ 180 ബില്ല്യണായാണ് ഉയര്‍ന്നിട്ടുള്ളത്.

National News: ബംഗാളിൽ ജെഎൻയു നേതാവ് ഐഷി ഘോഷ് സിപിഐഎം സ്‌ഥാനാർഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE