സഹായമായി ലഭിച്ച പണം ബന്ധുക്കൾ തട്ടിയെടുത്തു; പരാതി നൽകി കുമരകം രാജപ്പൻ

By News Desk, Malabar News
Ajwa Travels

കോട്ടയം: പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിലൂടെ പ്രശസ്‌തനായ കോട്ടയം കുമരകം സ്വദേശി എൻഎസ്‌ രാജപ്പന് സഹായമായി ലഭിച്ച തുക ബന്ധുക്കൾ തട്ടിയെടുത്തതായി പരാതി. രാജപ്പന്റെ സഹോദരി, ഭർത്താവ്, മകൻ എന്നിവർക്കെതിരെ ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്. തന്റെ അറിവോ സമ്മതമോ കൂടാതെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 5,08,000 രൂപ പിൻവലിച്ചുവെന്നാണ് പരാതി. രണ്ട് വള്ളങ്ങളും ഇവർ കൈക്കലാക്കിയെന്ന് രാജപ്പൻ പറയുന്നു.

മൻ കീ ബാത്തിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം ലഭിച്ച ശേഷം നിരവധി സന്നദ്ധ സംഘടനകൾ സഹായവുമായി എത്തിയിരുന്നു. തുടർന്ന് കുമരകം ഫെഡറൽ ബാങ്കിൽ അക്കൗണ്ട് എടുത്തു. വികലാംഗനായതിനാൽ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിന് സഹോദരിയെ നോമിനിയായി വെക്കാമെന്ന് ബാങ്ക് അധികൃതരോട് പറഞ്ഞു. ഏകദേശം 21 ലക്ഷം രൂപയോളം അക്കൗണ്ടിൽ വന്നിരുന്നു. രണ്ട് വള്ളവും ലഭിച്ചു. ഇതോടെ തന്നെ ഇതുവരെ സംരക്ഷിച്ചിരുന്ന സഹോദരനൊപ്പം വിടാതെ സഹോദരിയുടെ വീട്ടിൽ തടഞ്ഞുവെക്കുകയായിരുന്നു. അന്വേഷിച്ച് വന്ന സഹോദരനെ സഹോദരീ ഭർത്താവ് ഉപദ്രവിക്കുകയും ചെയ്‌തു.

നേരത്തെ വ്യക്‌തിപരമായ ആവശ്യങ്ങൾക്കായി അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ പിൻവലിച്ചിരുന്നു. സ്വന്തമായി വസ്‌തു ഉണ്ടെങ്കിൽ വീട് വെച്ച് നൽകാമെന്നും സംഘടനകൾ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ കുടുംബ വിഹിതത്തിൽ നിന്ന് മൂന്ന് സെന്റ് വസ്‌തു സഹോദരങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ, സഹോദരിയുടെ മകന് പത്ത് ലക്ഷം രൂപ നൽകിയാൽ മാത്രമേ സ്‌ഥലം നൽകൂ എന്നാണ് സഹോദരി പറഞ്ഞത്.

ഇതിനെ തുടർന്ന് വീട്ടിൽ വഴക്ക് പതിവായിരുന്നു. തുടർന്ന് സഹോദരനൊപ്പമാണ് താമസം. പിന്നീട് ബാങ്കിൽ പോയി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് രണ്ട് തവണയായി 5,08,000 രൂപ പിൻവലിച്ചതായി അറിഞ്ഞതെന്ന് രാജപ്പൻ പരാതിയിൽ പറയുന്നു.

വേമ്പനാട്ട് കായലിന്റെ കാവലാൾ എന്നറിയപ്പെടുന്ന രാജപ്പൻ ജൻമനാ രണ്ട് കാലിനും സ്വാധീനമില്ലാത്ത ആളാണ്. വേമ്പനാട്ട് കായലിൽ വലിച്ചെറിയുന്ന പ്‌ളാസ്‌റ്റിക് കുപ്പികൾ പെറുക്കിയാണ് രാജപ്പന്റെ ഉപജീവനം. സോഷ്യൽ മീഡിയയിലൂടെയാണ്‌ രാജപ്പന്റെ സേവനം ലോകമറിയുന്നത്. തായ്‌വാൻ സർക്കാരിന്റെ പ്രത്യേക അവാർഡ് ഇദ്ദേഹത്തെ തേടി എത്തിയിരുന്നു. പ്രശംസാ ഫലകവും 10,000 ഡോളറും (ഏകദേശം 7,30,081 രൂപ) അടങ്ങുന്നതായിരുന്നു പുരസ്‌കാരം.

14 വർഷമായി വേമ്പനാട്ട് കായലിലാണ് രാജപ്പൻ ജോലി ചെയ്യുന്നത്. കായൽ സുന്ദരിയായി ഇരിക്കുന്നതാണ് തന്റെ ജോലിയിലെ സന്തോഷമെന്ന ഇദ്ദേഹത്തിന്റെ പ്രസ്‌താവന ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി മൻ കീ ബാത്തിലൂടെ രാജപ്പനെ അഭിനന്ദിച്ചത്.

Also Read: നൊവാവാക്‌സ്; കുട്ടികളിലെ ക്ളിനിക്കല്‍ പരീക്ഷണം അടുത്തമാസം ആരംഭിക്കുമെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE