എംപ്ളോയ്‌മെന്റ് രജിസ്ട്രേഷൻ സമയപരിധി നീട്ടി

By Staff Reporter, Malabar News
employment-exchange
Ajwa Travels

കോഴിക്കോട്: എംപ്ളോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങിയ സേവനങ്ങളുടെ സമയപരിധി ദീർഘിപ്പിച്ചതായി ജില്ലാ എംപ്ളോയ്‌മെന്റ് ഓഫീസർ അറിയിച്ചു. 2020 ജനുവരി ഒന്ന് മുതൽ 2021 മെയ് 31 വരെ രജിസ്ട്രേഷൻ പുതുക്കേണ്ടവർക്ക് ആഗസ്‌റ്റ് 31 വരെ സമയപരിധി നീട്ടിനൽകി.

2019 മാർച്ചിലോ അതിന് ശേഷമോ രജിസ്ട്രേഷൻ പുതുക്കേണ്ടതായ എസ്‌സി/എസ്‌ടി ഉദ്യോഗാർഥികളുടെ പുതുക്കൽ കാലാവധിയും ആഗസ്‌റ്റ് 31 വരെ ദീർഘിപ്പിച്ചു. താൽക്കാലിക നിയമനം ലഭിച്ച് 2019 ഡിസംബർ 20 മുതൽ ഡിസ്‌ചാർജ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാത്തവർക്ക്‌ ആഗസ്‌റ്റ് 31 വരെ സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയമുണ്ട്.

കൂടുതൽ വിവരങ്ങൾ www.eemployment.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഈ വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, അപേക്ഷ പുതുക്കൽ എന്നിവ ഓൺലൈനായി നിർവഹിക്കാവുന്നതാണ്. ജോയിന്റ് ഡയറക്‌ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also: മന്ത്രിസഭാ യോഗം ഇന്ന് ചേരും; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് മുഖ്യ അജണ്ട

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE