കശ്‌മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

By Staff Reporter, Malabar News
Terrorist attack in Kashmir; Two policemen were killed
Representational Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ വീണ്ടും ഏറ്റുമുട്ടൽ. സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു ഭീകരൻ കൊല്ലപ്പെട്ടതായി കശ്‌മീർ സോൺ പോലീസ് അറിയിച്ചു. ജില്ലയിലെ നൗപോര മേഖലയിലെ നാഡിഗാം ഗ്രാമത്തിൽ സേന തിരച്ചിൽ ആരംഭിച്ചതായി പോലീസ് വക്‌താവ് പറഞ്ഞു. സ്‌ഥലത്ത് പരിശോധനയ്‌ക്ക് എത്തിയ സേനയ്‌ക്ക് നേരെ ഭീകരൻ വെടി ഉതിർക്കുകയായിരുന്നു.

തുടർന്ന് സുരക്ഷാസേന തിരിച്ചടിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് പോലീസ് വക്‌താവ് പറഞ്ഞു. കഴിഞ്ഞദിവസം ഷോപ്പിയാനിലെ അംഷിപോറ മേഖലയിൽ ഭീകരർ പോലീസുകാരന് നേരെ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ എഎസ്ഐ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്‌ഥന് പരിക്കേറ്റിരുന്നു. ഷബീർ അഹമ്മദിനാണ് പരിക്കേറ്റത്.

Read Also: കാറിൽ സഞ്ചരിക്കുമ്പോൾ മാസ്‌ക് നിർബന്ധം; ഉത്തരവിനെതിരെ ഡെൽഹി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE