നടൻ ഉണ്ണി മുകുന്ദന്റെ പാലക്കാട്ടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ്‌

By Trainee Reporter, Malabar News
actor Unni Mukundan
Ajwa Travels

പാലക്കാട്: നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ്‌. പാലക്കാട്ടെ വീട്ടിലായിരുന്നു റെയ്‌ഡ്‌. ഉണ്ണി മുകുന്ദൻ ആദ്യമായി നിർമിക്കുന്ന ‘മേപ്പടിയാന്റെ’ സാമ്പത്തിക വിവരങ്ങൾ പരിശോധിക്കാനാണ് റെയ്‌ഡ്‌ നടത്തിയത്. കൊച്ചി, കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റുകൾ സംയുക്‌തമായിട്ടാണ് പരിശോധന നടത്തിയത്.

ഉണ്ണി മുകുന്ദൻ നിർമിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ചിത്രമാണ് മേപ്പടിയാൻ. അതിന്റെ പണമിടപാടുമായി ബന്ധപ്പെട്ട ചില പരാതികൾ ഇഡിക്ക് ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് രാവിലെ 11 മണിയോടെ ഒറ്റപ്പാലത്തെ വീട്ടിൽ ഇഡി സംഘം എത്തിയത്. സംഘം രണ്ട് മണിക്കൂറോളം ഇവിടെ ചിലവഴിച്ച ശേഷമാണ് മടങ്ങിയത്.

ഉണ്ണി മുകുന്ദന് ഏറെ പ്രതീക്ഷയുള്ള സിനിമയാണിത്. മേപ്പടിയാൻ എന്ന പുതിയ ചിത്രത്തിന് വേണ്ടി വലിയ പ്രചാരണ പരിപാടികളാണ് ഉണ്ണി മുകുന്ദനും സംഘവും നടത്തുന്നത്. കോവിഡ് അടക്കമുള്ള പ്രതിസന്ധികൾ മറികടന്ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. വിഷ്‌ണു മോഹനാണ് ചിത്രത്തിന്റെ സംവിധാനം.

Most Read: സംസ്‌ഥാനത്ത് സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE