കഞ്ചാവ് കടത്താൻ ശ്രമം; എഞ്ചിനീയറിങ്​ വിദ്യാർഥി പിടിയിൽ

By Syndicated , Malabar News
cannabis caught
Ajwa Travels

കൊട്ടാരക്കര: സ്‌കൂൾ ബാഗിനുള്ളിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച എഞ്ചിനീയറിങ്​ വിദ്യാർഥി പിടിയിൽ. കുന്നിക്കോട് കോട്ട വട്ടം ചെറുവള്ളിൽ പുത്തൻവീട്ടിൽ അമൽ (20) അണ് പിടിയിലായത്. കൊട്ടാരക്കര കെഎസ്ആർസി സ്‌റ്റാൻഡിൽ നിന്നാണ് റൂറൽ എസ്‌പിയുടെ കീഴിലുള്ള സംഘം അമലിനെ പിടികൂടിയത്.

റൂറൽ എസ്‌പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. കൊല്ലത്ത് ഉത്തരേന്ത്യൻ യൂണിവേഴ്‌സിറ്റി നടത്തുന്ന സബ് സെന്ററിൽ എഞ്ചിനീയറിംഗ് വിദ്യാർഥിയാണ് ഇയാൾ.

കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിൽ വിൽപന നടത്താനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും അടൂരിൽ നിന്നും 10,000 രൂപക്കാണ് കഞ്ചാവ് വാങ്ങിയതെന്നും ഇയാൾ പോലീസിന് മൊഴി നൽകിയിരുന്നു. അമലിന് കഞ്ചാവ് വിറ്റവരെക്കുറിച്ചും ഇയാളിൽ നിന്നും മുമ്പ്​ കഞ്ചാവ് വാങ്ങിയവരെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read also: കെഎം ഷാജിയുടെ തോല്‍വി; കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മുസ്‌ലിം ലീഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE