കെട്ടിടത്തിൽ നിന്ന് വീണ് എൻജിനിയറിങ് വിദ്യാർഥി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

By Trainee Reporter, Malabar News
Muhammad Sherhan
Ajwa Travels

മലപ്പുറം: മഞ്ചേരിയിൽ എൻജിനിയറിങ് വിദ്യാർഥി ഹോസ്‌റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി യുവാവിന്റെ കുടുംബം. പട്ടർക്കുളം ഏരിക്കുന്നൻ തുപ്പത്ത് അബ്‌ദു സലാമിന്റെ മകൻ മുഹമ്മദ് ഷെർഹാൻ കഴിഞ്ഞ ശനിയാഴ്‌ച രാത്രിയാണ് കോളേജ് ഹോസ്‌റ്റൽ കെട്ടിടത്തിൽ നിന്നും വീണത്.

തുടർന്ന് ചികിൽസയിൽ ഇരിക്കെ ഞായറാഴ്‌ച രാവിലെയാണ് മരിച്ചത്. യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചാണ് പിതാവ് രംഗത്തെത്തിയിരിക്കുന്നത്. മഞ്ചേരി ഏറനാട് നോളജ് സിറ്റി സ്വാശ്രയ എൻജിനിയറിങ് കോളേജിലെ ഒന്നാം വർഷ ബിടെക് വിദ്യാർഥിയാണ് മുഹമ്മദ് ഷെർഹാൻ. ലിഫ്റ്റ് സ്‌ഥാപിക്കാനായി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ഉണ്ടാക്കിയ വിടവിലൂടെയാണ് ഷെർഹാൻ താഴേക്ക് വീണത്.

അതേസമയം പിതാവിന്റെ ആരോപണം കോളേജ് അധികൃതർ തള്ളി. ഷെർഹാൻ അബദ്ധത്തിൽ താഴേക്ക് പതിച്ചതെന്നെന്നും സംഭവത്തിൽ ദുരൂഹത ഇല്ലെന്നുമാണ് കോളേജ് അധികൃതർ നൽകുന്ന വിവരം. കൂടാതെ, ഷെർഹാന്റെ കുടുംബത്തിന് പരാതി ഉണ്ടെങ്കിൽ പോലീസ് അന്വേഷണത്തിലൂടെ ദുരൂഹതകൾ നീക്കട്ടേയെന്നും കോളേജ് അധികൃതർ പറയുന്നു.

Read Also: സ്വർണക്കടത്ത്; റമീസിന്റെ കരുതൽ തടങ്കലിനെതിരെ സഹോദരൻ സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE