ഇംഗ്‌ളണ്ട് പര്യടനം; ബുമ്രയെ കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്

By Staff Reporter, Malabar News
asprit-bumrah
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യൻ ടീമിന്റെ വരാനിരിക്കുന്ന ഇംഗ്ളണ്ട് പര്യടനത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. പാതിവഴിയിൽ മുടങ്ങിപ്പോയ ഐപിഎൽ സൃഷ്‌ടിച്ച ശൂന്യത നികത്താൻ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പും, ഇംഗ്ളണ്ടിന് എതിരായ ടെസ്‌റ്റ് പരമ്പരയുമാണ് ആരാധകർക്ക് മുൻപിലുള്ളത്. അതിന് മുന്നോടിയായി പരമ്പരക്ക് ഇറങ്ങുന്ന ഇന്ത്യയുടെ സ്‌റ്റാർ ബൗളർ ജസ്‌പ്രീത്‌ ബുമ്രയെ കാത്തിരിക്കുന്ന റെക്കോർഡിനെ കുറിച്ചുള്ള ചർച്ചയിലാണ് ആരാധകർ.

ഇംഗ്ളണ്ട് പര്യടനത്തിന് ഇറങ്ങുന്ന ബുമ്രയെ കാത്തിരിക്കുന്നത് അപൂർവമായൊരു റെക്കോർഡാണ്. ടെസ്‌റ്റിൽ അതിവേ​ഗം 100 വിക്കറ്റ് തികക്കുന്ന ഇന്ത്യൻ പേസ് ബൗളർ എന്ന നേട്ടമാണ് ബുമ്രയെ കാത്തിരിക്കുന്നത്. അതിലേക്ക് എത്താൻ കേവലം 17 വിക്കറ്റുകൾ മാത്രമാണ് താരത്തിന് ആവശ്യം. 19 ടെസ്‌റ്റുകളിൽ നിന്ന് 83 വിക്കറ്റാണ് ബുമ്ര ഇതുവരെ സ്വന്തമാക്കിയത്. സാക്ഷാൽ കപിൽദേവാണ് പട്ടികയിൽ ഒന്നാമത്. 25 ടെസ്‌റ്റുകളിൽ നിന്നാണ് കപിൽദേവ് ഈ നേട്ടം സ്വന്തമാക്കിയത്.

മൂന്ന് മാസം നീളുന്ന ഇംഗ്ളണ്ട് പര്യടനത്തിൽ ആകെ ആറ് ടെസ്‌റ്റുകളാണ് ഉള്ളത്. നിലവിലെ ഫോം തുടരുകയാണെങ്കിൽ ബുമ്രയ്‌ക്ക് ഈ നേട്ടത്തിലേക്ക് എത്താൻ ഒട്ടും പ്രയാസമുണ്ടാകില്ല. 28 ടെസ്‌റ്റിൽ 100 വിക്കറ്റിലെത്തിയ ഇർഫാൻ പത്താനും 29 ടെസ്‌റ്റിൽ 100 വിക്കറ്റ് തികച്ച മുഹമ്മദ് ഷമിയുമാണ് രണ്ടും മൂന്നും സ്‌ഥാനങ്ങളിൽ.

Read Also: ‘ജഗമേ തന്തിരം’ ട്രെയ്‌ലര്‍ പുറത്തിറങ്ങി; മനസുനിറച്ച് ധനുഷും ജോജുവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE