‘ജഗമേ തന്തിരം’ ട്രെയ്‌ലര്‍ പുറത്തിറങ്ങി; മനസുനിറച്ച് ധനുഷും ജോജുവും

By Staff Reporter, Malabar News
Jagame-Thanthiram
Ajwa Travels

സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജും ധനുഷും ഒന്നിക്കുന്ന ഗ്യാങ്സ്‌റ്റര്‍ ചിത്രം ‘ജഗമേ തന്തിര’ത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രജനീകാന്ത് നായകായ ‘പേട്ട’യ്‌ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂണ്‍ 18ന് നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്യും.

വൈ നോട്ട് സ്‌റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രത്തിൽ ധനുഷിനോടൊപ്പം മലയാളത്തിന്റെ പ്രിയ താരങ്ങളായ ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്‌മി, ‘ഗെയിം ഓഫ് ത്രോണ്‍സ്’ ഫെയിം ജെയിംസ് കോസ്‌മോ, സഞ്‌ജന നടരാജന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലണ്ടനിലും തമിഴ്‌നാട്ടിലുമായി ചിത്രീകരിച്ച ‘ജഗമേ തന്തിര’ത്തിൽ ഡബിള്‍ റോളിലാകും ധനുഷ് എത്തുകയെന്നും റിപ്പോർട്ടുണ്ട്. ശ്രേയസ് കൃഷ്‌ണ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹര്‍ഷനാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന് ഈണം പകരുന്നത്.

ധനുഷിന്റെ 40ആം ചിത്രമെന്ന സവിശേഷതയും ‘ജഗമേ തന്തിര’ത്തിനുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ധനുഷ് വരികളെഴുതിയ ഗാനം പാടിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്.

Read Also: ഫ്രഞ്ച് ഓപ്പൺ ടെന്നീസ്‌; നവോമി ഒസാക്ക പങ്കെടുക്കില്ല; നിലപാട് വ്യക്‌തമാക്കി താരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE