ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുന്ന ‘എന്താടാ സജി’; ഷൂട്ടിംഗ് ഉടൻ

By News Bureau, Malabar News
enthada saji
Ajwa Travels

മലയാളികളുടെ പ്രിയ താരങ്ങളായ ജയസൂര്യയും കുഞ്ചാക്കോ ബോബനും വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നു. നവാഗതനായ ഗോഡ്‌ഫി ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്.

അ‍ഞ്ച് വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ജയസൂര്യ- കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ട് പ്രേക്ഷകരെ രസിപ്പിക്കാനായി എത്തുന്നത്. ഫാമിലി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ മോഷൻ ടൈറ്റിൽ പോസ്‌റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ചാക്കോച്ചന് പിറന്നാൾ സമ്മാനമായാണ് പോസ്‌റ്റർ പുറത്തുവിട്ടത്.

മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ, ലിസ്‌റ്റിൻ സ്‌റ്റീഫൻ നിർമിക്കുന്ന ഇരുപതാമത്തെ ചിത്രം കൂടിയാണിത്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. റോബി ഛായാഗ്രഹണം നിർവഹിക്കുന്നു. നവംബർ പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Most Read: അറിയാം; സറോഗസി അഥവാ സറഗസി എന്നറിയപ്പെടുന്ന വാടക ഗർഭധാരണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE