തൃശൂർ: ജില്ലയിലെ മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്നതിനിടെ രക്ഷപെട്ട വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ ഷെഹീൻ(24) ആണ് ഇപ്പോൾ പിടിയിലായത്. പോക്സോ കേസിൽ അറസ്റ്റിലായി വിചാരണ നേരിടുന്നതിനിടയിലാണ് ഇയാൾ രക്ഷപെട്ടത്.
ചികിൽസക്കായി തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ച പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപെടുകയായിരുന്നു. തുടർന്ന് തൃശൂരിലെ വെളപ്പായയിൽ നിന്ന് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
2021ലാണ് ഷെഹീൻ എറണാകുളം ഏലൂരിൽ നിന്നും പോക്സോ കേസിൽ അറസ്റ്റിലായത്. പിന്നീട് വിയ്യൂര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് തനിക്ക് ശ്വാസകോശ സംബന്ധമായ അസുഖമുണ്ടെന്നും ആശുപത്രിയില്‍ ചികിൽസ തേടണമെന്നും പ്രതി അറിയിച്ചത്. തുടർന്ന് ഇന്ന് രാവിലെയാണ് പ്രതിയെ ആശുപത്രിയിലെത്തിച്ചത്.
Read also: ചൈനയിലെ ഓൺലൈൻ എംബിബിഎസ് കോഴ്സുകൾ; അംഗീകാരമില്ലെന്ന് മുന്നറിയിപ്പ്