ചൈനയിലെ ഓൺലൈൻ എംബിബിഎസ്‌ കോഴ്‌സുകൾ; അംഗീകാരമില്ലെന്ന് മുന്നറിയിപ്പ്

By Team Member, Malabar News
Online MBBS Courses In China Are Not Approved Said National Medical Commission

ന്യൂഡെൽഹി: ചൈനയിലെ ഓൺലൈൻ എംബിബിഎസ്‌ കോഴ്‌സുകൾക്ക് അംഗീകാരമില്ലെന്ന മുന്നറിയിപ്പുമായി ദേശീയ മെഡിക്കൽ കമ്മീഷൻ. കോവിഡ് വ്യാപനത്തിന് പിന്നാലെ നിലവിൽ ഓൺലൈനായാണ് ചൈനയിൽ എംബിബിഎസ്‌ കോഴ്‌സുകൾ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ചൈനയിലെ എംബിബിഎസ്‌ പ്രവേശനത്തിൽ മുന്നറിയിപ്പുമായി ദേശീയ മെഡിക്കൽ കമ്മീഷൻ രംഗത്ത് വന്നിരിക്കുന്നത്.

ഓൺലൈൻ എംബിബിഎസ് കോഴ്സുകൾക്ക് അംഗീകാരമില്ലെന്നും അതിനാൽ പുതിയതായി പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഇക്കാര്യം പരിഗണിക്കണമെന്നും ദേശീയ മെഡിക്കൽ കമ്മീഷൻ വ്യക്‌തമാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ചൈന കർശന പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്ക് പഠനം പുനഃരാരംഭിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുകയും ചെയ്‌തു.

ഈ സാഹചര്യത്തിലാണ് ഇപ്പോൾ വരുന്ന അധ്യയന വർഷത്തെ എംബിബിഎസ് പ്രവേശനത്തിന് ചൈനയിലെ മെഡിക്കൽ സർവകലാശാലകൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ സർക്കുലറുകളുടെ അടിസ്‌ഥാനത്തിലാണ്‌ ഇപ്പോൾ ദേശീയ മെഡിക്കൽ കമ്മീഷൻ മുന്നറിയിപ്പ് നൽകിയത്.

Read also: രാജ്യത്തേക്കുള്ള യാത്രക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ ഫലം നിർബന്ധം; സൗദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE