‘എതര്‍ക്കും തുനിന്തവന്‍’; സൂര്യ- പാണ്ഡിരാജ് സിനിമാ ചിത്രീകരണം പൂർത്തിയായി

By News Bureau, Malabar News
etharkkum thunindhavan
Ajwa Travels

സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘എതര്‍ക്കും തുനിന്തവ’ന്റെ ഷൂട്ടിംഗ് പൂർത്തിയായി. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിർമിക്കുന്നത്.

സംവിധായകൻ പാണ്ഡിരാജ് തന്നെയാണ് ചിത്രീകരണം പൂർത്തിയായ വിവരം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

‘എതര്‍ക്കും തുനിന്തവന്‍ ചിത്രീകരണം പൂർത്തിയായി. സൺ പിക്ചേഴ്സിനും ഞങ്ങളുടെ നായകൻ സൂര്യക്കും മറ്റ് അണിയറ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു’, പാണ്ഡിരാജ് ട്വീറ്റ് ചെയ്‌തു.

പ്രിയങ്ക മോഹന്‍, സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. നേരത്തെ പുറത്തുവിട്ട സിനിമയുടെ പോസ്‌റ്ററുകൾക്കെല്ലാം മികച്ച പ്രതികരണം ലഭിച്ചിരുന്നു.

Most Read: ടി-20 ലോകകപ്പ്; രണ്ടാം സെമിയിൽ ഇന്ന് ഓസ്ട്രേലിയ പാകിസ്‌ഥാനെ നേരിടും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE