യൂറോ സൗഹൃദ മൽസരങ്ങൾ; നെതർലൻഡിനും ഇംഗ്‌ളണ്ടിനും ജയം

By Staff Reporter, Malabar News
euro-friendly
Ajwa Travels

ലണ്ടൻ: യൂറോ കപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മൽസരത്തിൽ ഇംഗ്‌ളണ്ടിന് ജയം. റൊമാനിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ളീഷ് ടീം തോൽപിച്ചത്. പെനാൽറ്റിയിലൂടെ മാർക്കസ് റഷ്‌ഫോർഡ് 68ആം മിനിറ്റില്‍ വിജയഗോൾ നേടി. യൂറോ കപ്പിൽ ക്രൊയേഷ്യക്കെതിരെ ജൂൺ 13നാണ് ഇംഗ്ളണ്ടിന്റെ ആദ്യമൽസരം.

മറ്റൊരു മൽസരത്തിൽ ജോർജിയയെ നെതർലൻഡ്‌ തകർത്തു. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഹോളണ്ടിന്റെ ജയം. മെംഫിസ് ഡിപെ പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടി. വൗട്ട് വെഗോസ്‌റ്റ്, റയാൻ ഗ്രാവൻബെർച്ച് എന്നിവരും സ്‌കോർ ചെയ്‌തു. ഉക്രൈനെതിരെ 14നാണ് നെതർലൻഡിന്റെ ആദ്യ മൽസരം.

Read Also: ‘കരുവ്’ ക്യാരക്‌ടർ പോസ്‌റ്റർ റിലീസായി; ദുരൂഹതകളുടെ ഒടിയൻ കഥയിൽ വിനുമാത്യു പോളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE