‘കരുവ്’ ക്യാരക്‌ടർ പോസ്‌റ്റർ റിലീസായി; ദുരൂഹതകളുടെ ഒടിയൻ കഥയിൽ വിനുമാത്യു പോളും

By Siva Prasad, Special Correspondent (Film)
  • Follow author on
Vinu Mathew Paul in Karuvu Malayalam Movie
വിനുമാത്യൂ പോൾ 'കരുവിൽ'

ദുരൂഹതകളുടെ മാസ്‌മരികത നിറയുന്ന, ഇരുളിന്റെ രാജാവായ ഒടിയന്റെ ജീവിതവുമായി ‘കരുവ്’ ഉടന്‍ പ്രേക്ഷകരിലേക്ക്. സുധീര്‍ ഇബ്രാഹിം നിർമിക്കുന്ന കരുവിന്റെ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്നത് നവാഗത സംവിധായിക ശ്രീഷ്‌മ ആർ മേനോനാണ്.

പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ ഏറെ ശ്രദ്ധേയമായ വേഷം ചെയ്‌ത്‌ വിനുമാത്യു പോൾ സിനിമയില്‍ കൂടുതൽ സജീവമാവുകയാണ്. സിനിമ, സീരിയല്‍, വെബ് സീരിസുകളിൽ വേഷങ്ങൾ ചെയ്‌തിട്ടുള്ള വിനുമാത്യു കരുവിലൂടെ ശ്രദ്ധിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്ന വേഷമാണ് കൈകാര്യം ചെയ്യുന്നത്.

Vinu Mathew Paul in Karuvu Malayalam Movie
വിനുമാത്യൂ പോൾ ‘കരുവിൽ’

ദി ക്യാമ്പസ്, ചക്കരമാവിന്‍ കൊമ്പത്ത്, പേരിനൊരാള്‍, വെബ് സീരീസായ വട്ടവട ഡയറീസ് തുടങ്ങിയവയിൽ വിനുമാത്യു അഭിനയിച്ചിട്ടുണ്ട്ടൂറിസം ബിസിനസ് രംഗത്ത് വ്യക്‌തിമുദ്ര പതിപ്പിച്ചിട്ടുള്ള വിനുമാത്യു സിനിമയോടുള്ള അഭിനിവേശം കാരണമാണ് ചലച്ചിത്രമേഖലയിൽ തുടരാൻ ആഗ്രഹിക്കുന്നത്. വേഷത്തിന്റെ ദൈർഘ്യത്തേക്കാൾ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്യുക എന്നതിലാണ് വിനുമാത്യുവിന് താൽപര്യം. കരുവ് തന്നെ അടയാളപ്പെടുത്തുന്ന സിനിമയാകും എന്നാണ് വിനുമാത്യു പ്രതീക്ഷിക്കുന്നത്.

അഭിനയത്തോടാണ് ഏറ്റവും പ്രിയമെങ്കിലും സിനിമയുടെ നിർമാണ മേഖലയിലും വിനുമാത്യു പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിലെ ചില സിനിമകളിൽ നിർമാണ പങ്കാളിത്തം വഹിച്ചാണ് സിനിമയുടെ വ്യവസായ മേഖലയെ അടുത്തറിയാൻ ശ്രമിക്കുന്നത്. തിരുവല്ല സ്വദേശിയായ വിനുമാത്യു സിനിമയിൽ സജീവമാകുന്നതിന്റെ ഭാഗമായി കൊച്ചിയിലാണ് താമസം.

Vinu Mathew paul in Karuvu Malayalam Movie

വിനുമാത്യുവിനെ കൂടാതെ, വൈശാഖ് വിശ്വനാഥൻ, സ്വാതി ഷാജി, ഷോബി തിലകൻ, സുമേഷ് സുരേന്ദ്രൻ, കണ്ണൻ പട്ടാമ്പി, റിയാസ് എംടി, സായ് വെങ്കിടേഷ്, കുളപ്പുള്ളി ലീല, സ്വപ്‍ന നായർ, സുധീർ ഇബ്രാഹീം, ശ്രീഷ്‌ണ സുരേഷ്, സുചിത്ര മേനോൻ തുടങ്ങിയ അഭിനേതാക്കളും അണിനിരക്കുന്നുണ്ട്.

ആല്‍ഫ ഓഷ്യന്‍ എന്റര്‍ടെയ്‌മെന്റാണ് നിർമാണ ബാനർ. കൗഡില്യ പ്രൊഡക്ഷൻസ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ചുമതലയും പി ശിവപ്രസാദ് വാർത്താ പ്രചരണവും നിർവഹിക്കുന്ന കരുവ് ഉടൻ പ്രദർശനത്തിന് എത്തിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

പൂർണ്ണ വായനയ്ക്ക്

Related Read:യഥാർഥ ഒടിയനുമായി ‘കരുവ്’ വരുന്നു ; വിശേഷങ്ങളുമായി സംവിധായിക ശ്രീഷ്‌മ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE