‘കരുവ്’; കിടുലുക്കിൽ രണ്ടാമത്തെ ക്യാംപയിൻ പോസ്‌റ്ററും

By Siva Prasad, Special Correspondent (Film)
  • Follow author on
Karuvu_Second Look Poster
Ajwa Travels

ശ്രീഷ്‌മ ആര്‍ മേനോൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ‘കരുവ്’ ചിത്രത്തിന്റെ രണ്ടാമത്തെ ക്യാംപയിൻ പോസ്‌റ്റർ റിലീസ് ചെയ്‌തു. പ്രമുഖരായ താരങ്ങളും സാങ്കേതിക വിദഗ്‌ധരും അവരവരുടെ സമൂഹമാദ്ധ്യമ പേജുകളിലൂടെയാണ് റിലീസ് ചെയ്‌തത്‌.

പുതുമുഖങ്ങളായ വിശാഖ് വിശ്വനാഥൻ, സ്വാതിഷാജി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ ശ്രീഷ്‌മ സംവിധാനം ചെയ്യുന്ന ചിത്രമാണ് കരുവ്. സിനിമക്ക് ഉപയോഗിച്ചിരിക്കുന്ന ഇരുളിന്റെ രാജാവ് എന്ന ടാഗ് ലൈനും കരുവ് എന്ന ടൈറ്റിലും ചിത്രീകരണ സമയം മുതൽ ശ്രദ്ധനേടിയിരുന്നു.

ഒടിയൻ കഥയുമായി ആദ്യമെത്തിയത് വിഎ ശ്രീകുമാർ സംവിധാനം ചെയ്‌ത മോഹൻലാൽ-മഞ്‍ജു വാര്യർ ചിത്രമായ ഒടിയൻ ആയിരുന്നു. വലിയ പ്രതീക്ഷകൾ നൽകി പുറത്തെത്തിയ ഈ ചിത്രം ഒടിയൻ ജീവിതവുമായി ഒരുബന്ധവുമില്ലെന്ന വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ, യഥാർഥ ഒടിയൻ കഥപറയുന്ന ചിത്രമായിരിക്കും കരുവ് എന്നാണ് ഈ ചിത്രത്തിന്റെ സംവിധായിക പറയുന്നത്.

ഒടിയൻ കഥ സിനിമയായി കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകരെ കരുവ് നിരാശരാക്കില്ല എന്നാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകരും ഉറപ്പ് പറയുന്നത്.. ഈ വാദത്തിനോട് നീതി പുലർത്തുന്നതായിരുന്നു കരുവ് പുറത്തിറക്കിയ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ.

'Karuv'; Sreeshma R Menon's Movies Second campaign poster Released
സെക്കൻന്റ് ലുക്ക് പോസ്‌റ്റർ

ഇരുളിന്റെ രാജാവ് എന്ന ടാഗ്‌ലൈനിനെ ശരിവെക്കുന്ന ചുവപ്പിന്റെയും കറുപ്പിന്റെയും വർണമിശ്രിതങ്ങളിൽ തയ്യാറാക്കിയ ആ പോസ്‌റ്ററിൽ ഉപയോഗിച്ച ഫോട്ടോ മലയാള സിനിമാ ലോകത്തിന്റെയും പ്രേക്ഷരുടെയും ശ്രദ്ധനേടിയിരുന്നു. ഇന്ന് റിലീസ് ചെയ്‌ത രണ്ടാമത്തെ പോസ്‌റ്ററും പ്രേക്ഷകപ്രതീക്ഷ തെറ്റിക്കാത്ത സിനിമയാണ് കരുവെന്ന് അടിവരയിടുന്നുണ്ട്.

ആല്‍ഫാ ഓഷ്യന്‍ എന്റർടെയിന്‍മെന്റ്സിന്റെ ബാനറില്‍ സുധീര്‍ ഇബ്രാഹിം നിർമിക്കുന്ന ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് പ്രശസ്‌ത കളരി ഗുരുക്കളും സ്‌റ്റണ്ട് മാസ്‌റ്ററുമായ അഷ്റഫ് ഗുരുക്കളാണ്. ഷോബി തിലകൻ, കണ്ണൻ പട്ടാമ്പി, റിയാസ് എംടി, സുമേഷ് സുരേന്ദ്രൻ, കണ്ണൻ പെരുമടിയൂർ, വിനു മാത്യു പോൾ, കുളപ്പുളി ലീല, സ്വപ്‍ന നായർ, ശ്രീഷ്‌ണാ സുരേഷ്, സുചിത്ര മേനോൻ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്.

Karuvu Malayalam Movie _ New Odiyan Movie
ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

ചിത്രത്തിന്റെ ഛായാഗ്രഹണം ടോണി ജോർജാണ് നിർവഹിക്കുന്നത്. സംഗീതം – റോഷന്‍ ജോസഫ്, എഡിറ്റര്‍ – ഹരി മോഹന്‍ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൗടില്യ പ്രൊഡക്ഷൻസ് എന്നിവരാണ്. പ്രൊജക്‌ട് ഡിസൈനര്‍ – റിയാസ് എംടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – വിനോദ് പറവൂര്‍, കലാ സംവിധാനം – ശ്രീജിത്ത്‌ ശ്രീധർ, മേക്കപ്പ് – അനൂബ് സാബു, കോസ്‌റ്റ്യൂം – ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- സുകൃത്ത്, സെക്കന്റ് ക്യാമറ – ശരണ്‍ പെരുമ്പാവൂര്‍, സ്‌റ്റിൽസ് – വിഷ്‌ണു രഘു, ഡിസൈൻ- സൈൻ മാർട്ട് എന്നിവരും വാർത്താപ്രചരണം പി ശിവപ്രസാദുമാണ് നിർവഹിക്കുന്നത്.

മെയ് മാസത്തിൽ റിലീസ് പ്രതീക്ഷിച്ച ‘കരുവ്’ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഈ ജൂലൈയിലേക്ക് റിലീസ് മാറ്റുകയായിരുന്നു. പ്രമുഖ ഒടിടി ചാനലുകൾ വഴിയായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

Most Read: ലളിത് മോദി, നീരവ് മോദി, നീഷൽ മോദി ഉൾപ്പടെ 70 പേരും സുരക്ഷിതർ; ഉത്തരമില്ലാതെ കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE