കൊച്ചു കുട്ടികള്‍ക്ക് എന്തിനാണ് ഇത്ര ജോലിഭാരം? പ്രധാനമന്ത്രിയോട് പരാതി പറഞ്ഞ് ആറു വയസുകാരി

By Desk Reporter, Malabar News
Ajwa Travels

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് താൻ അനുഭവിക്കുന്ന ‘മാനസിക സംഘർഷത്തിന്റെ’ വ്യാപ്‌തി പറഞ്ഞ് കൊച്ചു പെൺകുട്ടി. കശ്‌മീരിൽ നിന്നുള്ള ആറു വയസുകാരി തന്റെ ‘പഠനഭാരത്തെ’ കുറിച്ച് വീഡിയോയിലൂടെയാണ് പ്രധാനമന്ത്രിയോട് പരാതി പറയുന്നത്. ഔറംഗസേബ് നക്ഷ്ബന്ദി എന്ന മാദ്ധ്യമ പ്രവർത്തകനാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.

മുതിർന്നവർ തങ്ങളുടെ ആവലാതികൾ പറയുന്നതുപോലെ വളരെ ഗൗരവത്തോടെയാണ് ഈ ആറു വയസുകാരി തന്റെ ‘പ്രയാസങ്ങൾ’ പറയുന്നത്. ഓണ്‍ലൈന്‍ പഠനം രാവിലെ 10 മണിക്ക് തുടങ്ങിയാല്‍ ഉച്ചക്ക് 2 മണി വരെ തുടരുമെന്നും ഇതിനിടക്ക് ഇംഗ്ളീഷും കണക്കും ഉറുദുവും ഇവിഎസും കംപ്യൂട്ടറുമെല്ലാം പഠിക്കണമെന്നുമാണ് കൊച്ചു മിടുക്കിയുടെ പരാതി.

“ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ഇത്ര ജോലിഭാരം, മോദി സാഹിബ്?”- നിഷ്‌കളങ്കമായി അവൾ ചോദിക്കുന്നു. ശേഷം കൈകള്‍ കൊണ്ട് ‘മടുത്തു’ എന്ന ആംഗ്യവും. പിന്നെ കുറച്ചു സമയം നിശബ്‌ദമായി ഇരുന്നതിന് ശേഷം ‘എന്തു ചെയ്യാം’ എന്നൊരു ദീര്‍ഘനിശ്വാസവും വിട്ട് മോദിക്ക് സലാം പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

നിഷ്‍കളങ്കമായി സംസാരിക്കുന്ന കൊച്ചു പെൺകുട്ടിയുടെ മനോഹരമായ ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചത്. രസകരമായ കമന്റുകൾക്കൊപ്പം കോവിഡ് കാലത്ത് കുട്ടികള്‍ക്ക് പഠനഭാരം കൂടുന്നുണ്ടോ എന്ന ചര്‍ച്ചയും തുടങ്ങിയിട്ടുണ്ട്.

Technology News:  ക്ളബ്ഹൗസ് ആപ്പ് ഡൗൺലോഡ് 2 മില്യണിലേക്ക്; ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള വളർച്ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE