ശ്രീഷ്‌മ ആർ മേനോന്റെ ‘കരുവ്’ പുതിയ പോസ്‌റ്റർ റിലീസ് ചെയ്‌തു

By Siva Prasad, Special Correspondent (Film)
  • Follow author on
Shreeshma R Menon's 'Karuvu' Movie New Poster Released
Ajwa Travels

ഇരുട്ടിന്റെ രാജാവായ ഒടിയന്റെ കഥയുമായി എത്തുന്ന കരുവ് സിനിമയുടെ പുതിയ പോസ്‌റ്റർ റിലീസ് ചെയ്‌തു. പുതുമുഖങ്ങളായ വിശാഖ് വിശ്വനാഥൻ, സ്വാതി ഷാജി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ ശ്രീഷ്‌മ ആർ മേനോനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

വിഎ ശ്രീകുമാർ മേനോൻ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി 2018 ൽ പുറത്തിറക്കിയ ഒടിയനു ശേഷം മലയാളത്തിൽ ഒടിയൻ വിഷയത്തെ ആസ്‌പദമാക്കി ഇറങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് കരുവ്‘. നിഗൂഢതകളുടെയും ഇരുട്ടിന്റെയും രാജാവെന്നു വിശേഷിപ്പിക്കാവുന്ന ഒടിയൻ മലയാള മിത്തുകളുടെ ചരിത്രത്തിൽ സുപ്രധാന സ്‌ഥാനം വഹിക്കുന്ന കഥാപാത്രമാണ്.

ഈ ഒടിയനെ ശരിയായ രീതിയിൽ അവതരിപ്പിക്കുക എന്നതാണ് കരുവ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംവിധായിക ശ്രീഷ്‌മ ആർ മേനോൻ മുൻപ് പറഞ്ഞിരുന്നു. വൈശാഖ് വിശ്വനാഥൻ, സ്വാതി ഷാജി, ഷോബി തിലകൻ, വിനു മാത്യു പോൾ, സുമേഷ് സുരേന്ദ്രൻ, കണ്ണൻ പട്ടാമ്പി, റിയാസ് എംടി, സായ് വെങ്കിടേഷ്, കുളപ്പുള്ളി ലീല, സ്വപ്‍ന നായർ, സുധീർ ഇബ്രാഹീം, ശ്രീഷ്‌ണ സുരേഷ്, സുചിത്ര മേനോൻ തുടങ്ങിയ അഭിനേതാക്കളും അണിനിരക്കുന്നുണ്ട്.

ആല്‍ഫ ഓഷ്യന്‍ എന്റര്‍ടെയ്‌ൻമെന്റ് എന്ന നിർമാണ ബാനറില്‍ സുധീർ ഇബ്രാഹിം നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ടോണി ജോർജ് നിർവഹിക്കുന്നു. കോവിഡ് പ്രതിസന്ധിമൂലം റിലീസ് നീട്ടേണ്ടിവന്ന ‘കരുവ്’ ഓഗസ്ററ് മാസത്തോടെ പ്രദർശനത്തിനെത്തും.

Shreeshma R Menon's 'Karuvu' Movie New Poster Released
സംഗീതം – റോഷന്‍ ജോസഫ്, എഡിറ്റര്‍ – ഹരി മോഹന്‍ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൗടില്യ പ്രൊഡക്ഷൻസ്, പ്രോജക്‌ട് ഡിസൈനർ – റിയാസ് എംടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് പറവൂർ, കലാ സംവിധാനം – ശ്രീജിത്ത്‌ ശ്രീധർ, മേക്കപ്പ് – അനൂപ് സാബു, ആക്ഷൻ – അഷറഫ് ഗുരുക്കൾ, വസ്‌ത്രാലങ്കാരം – ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – സുകൃത്ത്, സെക്കന്റ് ക്യാമറ – ശരൺ പെരുമ്പാവൂർ, സ്‌റ്റിൽസ് – വിഷ്‌ണു രഘു, ഡിസൈൻ – സൈൻ മാർട്ട്. വാർത്താ പ്രചരണം നിർവഹിക്കുന്നത് പി ശിവപ്രസാദാണ്.

Most Read: സിനിമാ നിയമങ്ങളിൽ സമഗ്ര മാറ്റം; കരട് ബില്ലിൽ ജൂലൈ 2നകം അഭിപ്രായം അറിയിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE