ആവേശമായി ‘എതർക്കും തുനിന്തവൻ’ ട്രെയ്‌ലർ; കാണാം

By Staff Reporter, Malabar News
suriya_etharkkum_thuninthavan
Ajwa Travels

തമിഴ് സൂപ്പർതാരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രം ‘എതർക്കും തുനിന്തവൻ’ ട്രെയ്‌ലറിന് വൻ വരവേൽപ്പ്. രണ്ടര വർഷത്തിന് ശേഷമാണ് ഒരു സൂര്യ ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. അതിനാൽ തന്നെ ആരാധകരും വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കി കാണുന്നത്.

പാണ്ടിരാജ് സംവിധാനം ചെയ്‌ത ചിത്രം സൺ പിക്‌ചേഴ്‌സാണ് നിർമിച്ചത്. ജയ് ഭീമിന് ശേഷം സൂര്യ ഒരിക്കൽ കൂടി വക്കീൽ വേഷത്തിൽ എത്തുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഒരു ഫാമിലി ഓറിയന്റഡ് മാസ് ചിത്രമാകും ഇതെന്ന് ട്രെയ്‌ലർ ഉറപ്പ് നൽകുന്നു.

ഡി ഇമ്മൻ ഒരുക്കിയ പശ്‌ചാത്തല സംഗീതമാണ് ട്രെയ്‌ലറിൽ മികച്ചു നിൽക്കുന്നത്. ചിത്രം മാർച്ച് 10ന് പ്രേക്ഷകർക്കരികിൽ എത്തും. പാൻ ഇന്ത്യൻ ലെവലിലാണ് റിലീസ്.

തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രമെത്തും. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു, വിനയ് റായ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read Also: സംസ്‌ഥാന വികസനത്തിന്‌ സ്വകാര്യ നിക്ഷേപം വർധിപ്പിക്കണം; മുഖ്യമന്ത്രിയുടെ വികസന രേഖ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE