മൂന്ന് വയസുകാരന്റെ മരണം; എക്‌സ്‌പേര്‍ട്ട് മെഡിക്കല്‍ പാനല്‍ രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷന്‍

By Syndicated , Malabar News
Child swallowed coin_Malabar news
Ajwa Travels

ആലപ്പുഴ: മൂന്ന് വയസുകാരന്‍ നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് ചികിൽസ കിട്ടാതെ മരിച്ച സംഭവത്തില്‍ എക്‌സ്‌പേര്‍ട്ട് മെഡിക്കല്‍ പാനലിന് അടിയന്തരമായി രൂപം നല്‍കണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ് ആന്റണി ഡൊമിനിക്. എറണാകുളം ഡിഎംഒക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

എന്നാല്‍ തങ്ങള്‍ക്ക് ചികിൽസാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ടുമാര്‍ കമ്മീഷനെ അറിയിച്ചത്. സംഭവത്തില്‍ ബിനാനി പുരം പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത 711/20 ക്രൈം കേസിന്റെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ ജില്ലാ റൂറല്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. മരണത്തിന്റെ യഥാര്‍ഥ കാരണം അറിയണമെങ്കില്‍ എക്‌സ്‌പേര്‍ട്ട് മെഡിക്കല്‍ പാനല്‍ രൂപീകരിക്കണമെന്ന് റൂറല്‍ പൊലീസ് മേധാവി കമ്മീഷനെ അറിയിച്ചിരുന്നു.

Read also: കെഎം ഷാജി ഇഡി ഓഫീസില്‍ ഹാജരായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE