കോഴിക്കോട്: ചോദ്യം ചെയ്യലിനായി കെഎം ഷാജി എംഎല്‍എ കോഴിക്കോട് ഇഡി ഓഫീസില്‍ ഹാജരായി. അഴീക്കോട് സ്കൂളില്‍ പ്ളസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍.
കെഎം ഷാജിയുടെ ഭാര്യ ആശയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അതിനിടയില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവുണ്ട്. കോഴിക്കോട് വിജിലന്‍സ് ജഡ്ജി കെവി ജയകുമാര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് വിജിലന്‍സ് എസ്പിയോട് പ്രാഥമിക അന്വേഷണം നടത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. അഭിഭാഷകനായ എംആര്‍ ഹരീഷ് നല്കിയ പരാതിയിലാണ് ഉത്തരവ്.
Malabar News: പെൺകുട്ടി വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ