ജനുവരിയിലെ കയറ്റുമതിയിൽ 6.16 ശതമാനം വർധന

By Staff Reporter, Malabar News
MALABARNEWS-EXPORTS in india
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിക്ക് ശേഷം തുടര്‍ച്ചയായി രണ്ടാം മാസവും കയറ്റുമതിയില്‍ മുന്നേറ്റവുമായി ഇന്ത്യ. 2020ലെ ആദ്യമാസമായ ജനുവരിയിലെ ചരക്ക് കയറ്റുമതിയില്‍ 6.16 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം ആഭ്യന്തര ആവശ്യകത വീണ്ടെടുക്കുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട് രാജ്യത്തെ ഇറക്കുമതി വർധിച്ചു. വ്യാപാരക്കമ്മി 14.54 ബില്യൺ ഡോളറായി ഉയരുകയും ചെയ്‌തിട്ടുണ്ട്‌.

കയറ്റുമതി ജനുവരിയില്‍ 6.16 ശതമാനം ഉയര്‍ന്ന് 27.45 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി 2.03 ശതമാനം വര്‍ധിച്ച് 41.99 ബില്യണ്‍ ഡോളറിലെത്തി. സ്വര്‍ണ ഇറക്കുമതി 154.7 ശതമാനം വരെ ഉയര്‍ന്ന് 4.03 ബില്യണ്‍ ഡോളറിലെത്തിയതായും വാണിജ്യ വ്യവസായ വകുപ്പ് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു. 30 പ്രധാന കയറ്റുമതി മേഖലകളില്‍ 22ലും വളര്‍ച്ചയുണ്ടായിട്ടുണ്ട്. എണ്ണ ഇറക്കുമതി 27.7 ശതമാനം ഉയര്‍ന്ന് 9.40 ബില്യണ്‍ ഡോളറാണ് നിലവിൽ.

Read Also: വാക്‌സിനേഷൻ; രാജ്യത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE