വാക്‌സിനേഷൻ; രാജ്യത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

By News Desk, Malabar News
malabarnews-harsha
Dr. Harsha Vardhan
Ajwa Travels

ഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്ന് രാജ്യത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ. മാത്രമല്ല, കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്തെ 188 ജില്ലകളിൽ ഒരു കോവിഡ് കേസു പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഇതുവരെ മരണം റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. വാക്‌സിനേഷന് ശേഷം മരണം സംഭവിക്കുക ആണെങ്കിൽ അതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. പതിവുള്ള പാർശ്വഫലങ്ങൾ വളരെ കുറഞ്ഞതായിട്ടാണ് കാണുന്നത്- ഹർഷവർദ്ധൻ പറഞ്ഞു.

കോവിഡ് 19 രാജ്യത്തിന്റെ ആരോ​ഗ്യ മേഖലയെ ശക്‌തിപ്പെടുത്തി. കോവിഡ് പ്രതിസന്ധിയെ അവസരമാക്കി മാറ്റുകയാണ് ചെയ്‌തത്‌. ഒന്നിൽ നിന്നും 2500ലേക്ക് ലാബുകളുടെ എണ്ണം മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: മധ്യപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 32 മരണം; രക്ഷാപ്രവർത്തനം തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE