വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് ചെമ്പഴന്തി സന്ദർശിക്കും

By Trainee Reporter, Malabar News
S-Jaishankar
Ajwa Travels

തിരുവനന്തപുരം: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സന്ദർശിക്കും. ഉച്ചക്ക് 12 മണിയോടെയാണ് കേന്ദ്രമന്ത്രി ചെമ്പഴന്തിയിൽ എത്തുക. 11 മണിക്ക് പാപ്പനംകോട് ശ്രീവൽസം ഓഡിറ്റോറിയത്തിൽ പദ്ധതികളുടെ ഗുണഭോക്‌താക്കൾ ആയവരുടെ സംഗമത്തിൽ പങ്കെടുക്കും.

12.30ന് ദേശീയപാത വികസനം നടക്കുന്ന കഴക്കൂട്ടത്തെ പദ്ധതി പ്രദേശം സന്ദർശിക്കും. തുടർന്ന് നാളെ വൈകിട്ട് കേന്ദ്രമന്ത്രി മടങ്ങും. തലസ്‌ഥാനത്ത് എത്തിയ കേന്ദ്രമന്ത്രിക്ക് വിമാനത്താവളത്തിൽ ഊഷ്‌മള സ്വീകരണമാണ് ബിജെപി പ്രവർത്തകർ നൽകിയത്. ബിജെപി സംസ്‌ഥാന സമിതി അംഗം പൂന്തുറ സണ്ണിയുടെ മകളുടെ വിവാഹത്തിലും കേന്ദ്രമന്ത്രി പങ്കെടുത്തു.

ഇന്നലെ വൈകിട്ട് യുവ വോട്ടർമാരുമായും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി നേതാക്കളുമായി അദ്ദേഹം ടെന്നീസ് ക്ളബിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കണ്ണമ്മൂലയിലെ ശ്രീ വിദ്യാധിരാജ ജൻമസ്‌ഥാന ക്ഷേത്രത്തിലും ശ്രീപത്‌ഭനാഭ സ്വാമി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തിയിരുന്നു.

Most Read: സംസ്‌ഥാനത്ത്‌ ഇന്നും മഴ കനക്കും; 12 ജില്ലകളിൽ യെല്ലോ അലർട്- മൽസ്യബന്ധന വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE