വ്യാജ ട്വിറ്റർ അക്കൗണ്ട്; ചീഫ് ജസ്‌റ്റിസ്‌ എൻവി രമണ പരാതി നൽകി

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: ചീഫ് ജസ്‌റ്റിസ്‌ എൻവി രമണയുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്. തന്റെ പേരിലുള്ള വ്യാജ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ചീഫ് ജസ്‌റ്റിസ്‌ പോലീസിൽ പരാതി നൽകി. ട്വിറ്റർ ഉൾപ്പടെയുള്ള സാമൂഹിക മാദ്ധ്യമങ്ങളിലൊന്നും തനിക്ക് അക്കൗണ്ടുകൾ ഇല്ലെന്നും ചീഫ് ജസ്‌റ്റിസ്‌ വ്യക്‌തമാക്കി.

പരാതിയെ തുടർന്ന് എൻവി രമണ എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡിലിൽ നിന്നുള്ള ട്വീറ്റ് നീക്കം ചെയ്‌തു. ഈ അക്കൗണ്ടും സസ്‌പെൻഡ്‌ ചെയ്‌തിട്ടുണ്ട്‌. അജിത് ഡോവലിന്റെ നയതന്ത്ര ഇടപെടലിനെ തുടർന്ന് യുഎസ് ഇന്ത്യക്ക് വാക്‌സിൻ നിർമിക്കാനുള്ള അസംസ്‌കൃത വസ്‌തുക്കൾ വിതരണം ചെയ്യാൻ തയാറായെന്നായിരുന്നു ട്വീറ്റ്.

Read also: വീടിനുള്ളിൽ പോലും മാസ്‌ക് ധരിക്കേണ്ട അവസ്‌ഥ; മുന്നറിയിപ്പുമായി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE