കളിപ്പാട്ടങ്ങൾ വിൽക്കാനെന്ന വ്യാജേന മോഷണം; മൂവർ സംഘത്തിലെ ഒരാൾ പിടിയിൽ

By Trainee Reporter, Malabar News
malappuram news
Representational Image
Ajwa Travels

മലപ്പുറം: കളിപ്പാട്ടങ്ങൾ വിൽക്കാനെന്ന വ്യാജേന വീടുകളിൽ എത്തി മോഷണം നടത്തുന്ന മൂവർ സംഘത്തിലെ ഒരാൾ പിടിയിൽ. കാസർഗോഡ് ചീമേനി സ്വദേശി രാജൻ എന്ന ടോമി തോമസ് (56) ആണ് കൊളത്തൂർ പോലീസിന്റെ പിടിയിലായത്. പ്രതി ഉപയോഗിച്ചിരുന്ന ഒമ്‌നി വാനും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

പകൽ സമയങ്ങളിൽ വാനിൽ കളിപ്പാട്ടങ്ങൾ വിൽക്കാനെന്ന വ്യാജേനയാണ് ഇവർ വീടുകളിൽ എത്തുന്നത്. ഇതിനിടയിൽ മോഷണം നടത്താനുള്ള വീടുകളും മറ്റു വഴികളും കണ്ടു വെക്കും. തുടർന്ന് രാത്രിയിലാണ് സംഘം മോഷണം നടത്തുക. ശനിയാഴ്‌ച പുലർച്ചെ കുരുവാമ്പലത്തെ വീട്ടിൽ നിന്ന് അഞ്ചു പവൻ സ്വർണാഭരണങ്ങളും 5,000 രൂപയും കവർന്നത് രാജൻ ഉൾപ്പെടുന്ന സംഘമാണെന്ന് തെളിഞ്ഞതായി പോലീസ് അറിയിച്ചു.

സംഘത്തിലെ ബാക്കി രണ്ട് പ്രതികളെ ഉടൻ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു. ഇവർക്കായുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. കസ്‌റ്റഡിയിലായ രാജൻ നിരവധി കേസുകളിലെ പ്രതിയാണെന്നും പോലീസ് അറിയിച്ചു. കൊളത്തൂർ പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ എ സജിത്ത്, സബ് ഇൻസ്‌പെക്‌ടർ റെജിമോൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.

Read Also: അനന്യയുടെ മരണം; ലിംഗമാറ്റ ശസ്‍ത്രക്രിയ ചെയ്‌ത ഡോക്‌ടറുടെ മൊഴിയെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE