കർഷക നേതാവ് രാകേഷ് ടിക്കായത്തിന് വധഭീഷണി; അന്വേഷണം ആരംഭിച്ചു

By Staff Reporter, Malabar News
Rakesh Tikait
Ajwa Travels

ന്യൂഡെൽഹി: കർഷക സമരത്തിന് നേതൃത്വം നൽകിയ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിന് നേരെ വധഭീഷണി. ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചെന്നാണ് പോലീസ് പറഞ്ഞത്. രാകേഷ് ടിക്കായത്തിന്റെ ഡ്രൈവർ പെർജ്വൽ ത്യാ​ഗിയാണ് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മുസഫർന​ഗർ എസ്‌പി അഭിഷേക് യാദവ് അറിയിച്ചു.

അജ്‌ഞാതൻ രാകേഷ് ടിക്കായത്തിനെ അധിക്ഷേപിച്ചതായും പോലീസ് പറഞ്ഞു. സീനിയർ സബ് ഇൻസ്‌പെക്‌ടർ രാകേഷ് ശർമ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ടിക്കായത്തിന്റെ വസതിയിലെത്തി സംസാരിച്ചതായും പോലീസ് അറിയിച്ചു. ഇതിന് മുൻപും രാകേഷ് ടിക്കായത്തിന് നേരെ വധഭീഷണി ഉയർന്നിരുന്നു.

2021ൽ കർഷക സമരം ശക്‌തമായിരിക്കെ രാകേഷ് ടിക്കായത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. രാജസ്‌ഥാനിൽ കിസാൻ പഞ്ചായത്തിൽ പ​ങ്കെടുക്കാൻ പോകുന്നതിനിടെ ആൽവാർ ജില്ലയിൽ വെച്ച് രാകേഷ് ടിക്കായത്തിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് രാകേഷ് ടിക്കായത്തിന്റെ അനുയായികൾ അന്ന് ഉന്നയിച്ചിരുന്നത്.

Read Also: സിൽവർ ലൈൻ; സർവേ തുടരാമെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE