കര്‍ഷക ദിനാചരണം; മുഖ്യമന്ത്രി സംസ്‌ഥാനതല ഉൽഘാടനം നിര്‍വഹിക്കും

By Staff Reporter, Malabar News
pinarayi-vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം: കര്‍ഷക ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം ഓഗസ്‌റ്റ് 17ന് (ചിങ്ങം ഒന്നിന് ) മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പിപി സ്വാതന്ത്ര്യം സ്‌മാരക കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 9.30നാണ് ചടങ്ങ്.

കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ഫിഷറീസ്-സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ കര്‍ഷക തൊഴിലാളികളെ ആദരിക്കും.

സംസ്‌ഥാനത്തെ എല്ലാ കൃഷിഭവനുകളിലും കര്‍ഷക ദിനാചരണം നടക്കും. വിവിധ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന കര്‍ഷകരെയും പഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷക തൊഴിലാളിയെയും ചടങ്ങില്‍ ആദരിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുക.,

പരിപാടിയുടെ സംസ്‌ഥാനതല ഉൽഘാടന ചടങ്ങിൽ കാര്‍ഷികോൽപാദന കമ്മീഷണർ ഇഷിത റോയ് പദ്ധതി വിശദീകരിക്കും. അഡ്വ. എഎം ആരിഫ് എംപി, ആലപ്പു‍ഴ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെജി രാജേശ്വരി, കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മോഹനന്‍, കൃഷി വകുപ്പ് ഡയറക്‌ടർ കെ വാസുകി, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീതാ കാര്‍ത്തികേയന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ശ്രീരേഖ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. എം സന്തോഷ് കുമാര്‍ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.

Most Read: മോദി ഇന്ത്യയുടെ രാജാവല്ല; ബിജെപി എംപി സുബ്രഹ്‌മണ്യന്‍ സ്വാമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE