ഹരിയാനയില്‍ ബിജെപി ഓഫിസിന്റെ തറക്കല്ല് ഇളക്കി മാറ്റി കര്‍ഷകര്‍

By Staff Reporter, Malabar News
bjp_farmers clash
Ajwa Travels

ചണ്ഡിഗഢ്: ഹരിയാനയില്‍ ബിജെപിയുടെ ഓഫിസ് നിര്‍മിക്കുന്നതിനായി സ്‌ഥാപിച്ച തറക്കല്ല് ഇളക്കിമാറ്റി കര്‍ഷകര്‍. ബിജെപി പ്രവര്‍ത്തകര്‍ തറക്കല്ലിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് കര്‍ഷകര്‍ ഇത് പൊളിച്ചുനീക്കിയത്. കേന്ദ്ര സർക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഒരുകൂട്ടം കര്‍ഷകരാണ് തറക്കല്ല് ഇളക്കിമാറ്റിയതെന്നാണ് ബിജെപിയുടെ ആരോപണം.

ഹരിയാനയിലെ ജജ്ജറിലാണ് സംഭവം. ഓഫിസിനായി ബിജെപി പ്രവര്‍ത്തകര്‍ തറക്കല്ലിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കര്‍ഷകര്‍ ഇത് എടുത്തു മാറ്റുകയായിരുന്നു. കരിങ്കൊടിയുമായി എത്തിയാണ് തറക്കല്ലിട്ടത് കര്‍ഷകര്‍ എടുത്തുമാറ്റിയത്. ബിജെപി-ജെജെപി സര്‍ക്കാരിനെതിരെ ഇവർ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. അതേസമയം കര്‍ഷകര്‍ക്കെതിരെ പ്രവർത്തകർ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

എന്നാൽ കര്‍ഷകരെ പേടിച്ച് ബിജെപി പ്രവര്‍ത്തകര്‍ നേരത്തെ വന്ന് തറക്കല്ല് ഇടുകയായിരുന്നെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

‘രാവിലെ പത്ത് മണിക്കായിരുന്നു ബിജെപിയുടെ പരിപാടി നടക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ കര്‍ഷകരുടെ പ്രതിഷേധത്തെ ഭയന്ന് ബിജെപി-ജെജെപി പ്രവര്‍ത്തകര്‍ നേരത്തെ വന്ന് തറക്കല്ലിടുകയായിരുന്നു. ഇതോടെ പ്രതിഷേധ സൂചകമായാണ് ഞങ്ങള്‍ അത് നീക്കം ചെയ്‌തത്‌; പ്രതിഷേധക്കാരിൽ ഒരാള്‍ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.

Read Also: പാക് ചാരനെന്ന് ആരോപണം; യുപിയിൽ വയോധികന് നേരെ ആൾക്കൂട്ട ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE