പാക് ചാരനെന്ന് ആരോപണം; യുപിയിൽ വയോധികന് നേരെ ആൾക്കൂട്ട ആക്രമണം

By Staff Reporter, Malabar News
mob attack

ഗാസിയാബാദ്: ഉത്തർപ്രദേശിൽ മുസ്‌ലിം വയോധികന് നേരെ ആൾക്കൂട്ട ആക്രമണം. പാക് ചാരൻ എന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ അബ്‌ദുൽ സമദ് എന്ന വയോധികനെ മർദ്ദിച്ചത്. യുപി ഗാസിയാബാദിലെ ലോനിയിൽ, ഈ മാസം അഞ്ചിനായിരുന്നു സംഭവം. വയോധികനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ജൂൺ അഞ്ചിന് നിസ്‌കരിക്കാനായി പള്ളിയിലേക്ക് പോവുകയായിരുന്നു അബ്‌ദുൽ സമദ്. എന്നാൽ ഇദ്ദേഹത്തിന് ഓട്ടോറിക്ഷയിൽ ലിഫ്റ്റ് നൽകിയ അക്രമികൾ പിന്നീട് അടുത്തുള്ള ഒരു കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും ആക്രമിക്കുകയും ആയിരുന്നു. ‘ജയ് ശ്രീറാം’, ‘വന്ദേ മാതരം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടായിരുന്നു ആക്രമണം. കൂടാതെ മുദ്രാവാക്യങ്ങൾ ആവർത്തിക്കാൻ അക്രമികൾ അബ്‌ദുൽ സമദിനോട് ആജ്‌ഞാപിക്കുന്നതും മരവടികൾ കൊണ്ട് മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്‌തമാണ്‌.

പാകിസ്‌ഥാൻ ചാരനാണെന്ന് ആക്രോശിച്ച അക്രമികൾ അതിക്രൂരമായാണ് വയോധികനെ ആക്രമിച്ചത്. മർദ്ദനത്തിനിടെ ഒരാൾ കത്തികൊണ്ട് അദ്ദേഹത്തിന്റെ താടി മുറിച്ചുകളയുന്നുമുണ്ട്.

അതേസമയം കരഞ്ഞുകൊണ്ട് അക്രമികൾക്ക് നേരെ കൈകൂപ്പി കേണപേക്ഷിക്കുന്ന വയോധികനും വീഡിയോയിലുണ്ട്. തന്റെ മൊബൈൽ ഫോൺ അക്രമികൾ പിടിച്ചെടുത്തെന്നും മുൻപും നിരവധി മുസ്‌ലിങ്ങളെ കൊന്നുകളഞ്ഞിട്ടുണ്ടെന്ന് അവർ ഭീഷണിപ്പെടുത്തിയെന്നും അബ്‌ദുൽ സമദ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

സംഭവത്തിൽ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. മുഖ്യ പ്രതി പ്രവേശ് ഗുജ്ജാറിനെ അറസ്‌റ്റ് ചെയ്‌തുവെന്നും മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Read Also: ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്; കെ സുധാകരൻ എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE