പ്രക്ഷോഭം ശക്‌തം; ടോൾ ബൂത്തുകൾ പിടിച്ചെടുത്ത് കർഷകർ

By Trainee Reporter, Malabar News
(കടപ്പാട്: എൻഡിടിവി)
Ajwa Travels

ന്യൂഡെൽഹി: ഉത്തർപ്രദേശിൽ ടോൾ ബൂത്തുകൾ പിടിച്ചെടുത്ത് കർഷകരുടെ പ്രതിഷേധം. ഡെൽഹി അതിർത്തിയിൽ ടോൾ പ്ളാസകൾ കർഷകർ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടു. ടോൾ കൊടുക്കാതെ വാഹനങ്ങൾ കടത്തിവിടുന്നതും ദൃശ്യങ്ങളിൽ വ്യക്‌തമാണ്‌.

കർഷക പ്രക്ഷോഭങ്ങൾ ശക്‌തമായതിനെ തുടർന്ന് ഉത്തർപ്രദേശിൽ ഗൗതംബുദ്ധ നഗറിലെ ടോൾ പ്ളാസകളിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഭാരത് കിസാൻ യൂണിയന്റെ പ്രവർത്തകർ കൂട്ടത്തോടെയെത്തി ടോൾ പ്ളാസകൾ പിടിച്ചെടുക്കുകയായിരുന്നു. ദേശീയപാത 91ലാണ് സംഭവം .

ഇതിനെ തുടർന്ന് പോലീസ് ചർച്ച നടത്തിയെങ്കിലും കർഷകർ വഴങ്ങിയില്ല. കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിനിടെ ടോൾ പ്ളാസകൾ ഉപരോധിക്കുമെന്നും ട്രെയിനുകൾ തടയുമെന്നും നേരത്തെ തന്നെ കർഷകർ വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് യുപിയിലെ ഗൗതംബുദ്ധ നഗറിലെ ടോൾ പ്ളാസകളിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

Read also: നഡ്ഡക്ക് നേരെ ആക്രമണം; ഐപിഎസ് ഉദ്യോഗസ്‌ഥരെ തിരികെ വിളിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE