നഡ്ഡക്ക് നേരെ ആക്രമണം; ഐപിഎസ് ഉദ്യോഗസ്‌ഥരെ തിരികെ വിളിച്ച് കേന്ദ്രം

By Syndicated , Malabar News
J P Nadda_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ 3 ഐപിഎസ് ഉദ്യോഗസ്‌ഥരോട്  കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് തിരികെ വരാന്‍ മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് (എംഎച്ച്എ) നിര്‍ദേശം നല്‍കി.  അഖിലേന്ത്യാ സര്‍വീസ് ചട്ടമനുസരിച്ചാണ് തീരുമാനം. നോട്ടീസ് ലഭിച്ച  ഉദ്യോഗസ്‌ഥര്‍ക്കാണ് നഡ്ഡയുടെ സുരക്ഷ ചുമതല ഉണ്ടായിരുന്നത് എന്നാണ്  സൂചന.

സാധാരണ അതാതു സംസ്‌ഥാന സര്‍ക്കാറുകളുടെ അനുമതിയോടെയാണ് ഐപിഎസ് ഉദ്യോഗസ്‌ഥരെ കേന്ദ്രം ഡെപ്യൂട്ടഷനിലേക്ക്  വിളിക്കാറുള്ളത്. എന്നാല്‍ മമത സര്‍ക്കാറിന്റെ അനുമതിയില്ലാതെയാണ് ഇത്തവണ  കേന്ദ്രസര്‍ക്കാരിന്റെ  നീക്കം. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നത കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.

കഴിഞ്ഞ 10ന് സൗത്ത് 24 പര്‍ഗാനയിലെ ഡയമണ്ട് ഹാര്‍ബറിനടുത്തുള്ള സിറാക്കലില്‍ വെച്ചായിരുന്നു നഡ്ഡയുടെ വാഹന വ്യൂഹത്തിനുനേരെ ആക്രമണമുണ്ടായത്. പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും ബിജെപിയുടെ ഗുണ്ടകളാണ് അക്രമണത്തിന് പിന്നിലെന്നും ടിഎംസി നേതാവ് മദന്‍ മിത്ര പ്രതികരിച്ചു.

Read also: വൈദ്യുതി ബന്ധം നിലച്ചു; ഭോപ്പാലിലെ  സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്ന് രോഗികള്‍ക്ക് ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE