വൈദ്യുതി ബന്ധം നിലച്ചു; ഭോപ്പാലിലെ  സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്ന് രോഗികള്‍ക്ക് ദാരുണാന്ത്യം

By Syndicated , Malabar News
woman died-husband's torture
Ajwa Travels

ഭോപ്പാല്‍:  വൈദ്യുതി തടസം നേരിട്ടതിനെ തുടര്‍ന്ന് ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ മൂന്ന് രോഗികള്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന്  മുഖ്യമന്ത്രി ശിവ്‌രാജ്  സിങ് ചൗഹാൻ ഉത്തരവിട്ടു. ശനിയാഴ്‌ച വൈകിട്ടോടെ റിപ്പോര്‍ട്ട് നല്‍കാനാണ് ഡിവിഷണല്‍ കമ്മീഷണറോട് മുഖ്യമന്ത്രി  ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്‌ച വൈകിട്ട് ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ 64 രോഗികളെയാണ് പ്രവേശിപ്പിച്ചിരുന്നത്. ഇവരില്‍ പലരും പുറമെനിന്ന് ഓക്‌സിജന്‍ സ്വീകരിച്ച് ജീവന്‍ നിലനിര്‍ത്തുന്ന സ്‌ഥിതിയില്‍ തുടരുന്നവര്‍ ആയിരുന്നു. മുന്‍ കോണ്‍ഗ്രസ് കോര്‍പ്പറേറ്റര്‍ എംഡി അക്ബര്‍ ഖാന്‍ (67) ഉള്‍പ്പെടെ മൂന്നുപേരാണ് മരണത്തിന് കീഴടങ്ങിയത്.

വൈദ്യുതി ബന്ധം തകരാറിലായതോടെ ഒരു ജനറേറ്റര്‍ ഉപയോഗിച്ച് ആശുപത്രിയില്‍ പവര്‍ ബാക്കപ്പ് നല്‍കിയിരുന്നു. എന്നാല്‍  ഇന്ധനം തീര്‍ന്നതോടെ  ജനറേറ്റര്‍ തകരാറിലായി.  സംഭവവുമായി ബന്ധപ്പെട്ട് വൈദ്യുതി ബാക്കപ്പ് സംവിധാനത്തിന്റെ ചുമതലയുള്ള പിഡബ്‌ള്യുഡി എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്‌തു. സംഭവം ഗുരുതരമായ അനാസ്‌ഥയാണെന്ന്  സംസ്‌ഥാന മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.

Read also: സമരക്കാരിൽ ദേശവിരുദ്ധരില്ല, ഉണ്ടെങ്കിൽ അവരെ കേന്ദ്ര ഏജൻസികൾ പിടികൂടണം; കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE