ഫാഷൻ ഗോൾഡ് തട്ടിപ്പ്; ജ്വല്ലറി ഗ്രൂപ്പ് ഡയറക്‌ടറെ ഇഡി ചോദ്യം ചെയ്യുന്നു

By Staff Reporter, Malabar News
Punjab Chief Minister's sister's son arrested by ED
Ajwa Travels

കോഴിക്കോട്: എംസി കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ജ്വല്ലറി ഗ്രൂപ്പ് ഡയറക്‌ടറെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നു. കണ്ണൂര്‍ സ്വദേശിയും പ്രവാസിയുമായ കെ ഷാഹുലിനെയാണ് ചോദ്യം ചെയ്യുന്നത്. കോഴിക്കോട് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.

നേരത്തെ ഇഡി ആവശ്യപ്പെട്ടിട്ടും ചോദ്യം ചെയ്യലിന് ഹാജരാതെ നിന്നവർക്ക് ഇഡി ഉദ്യോഗസ്‌ഥര്‍ വീടുകളില്‍ നേരിട്ട് എത്തി നോട്ടീസ് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഷാഹുല്‍ കോഴിക്കോട് ഓഫീസിൽ ഹാജരായത്. രാവിലെ ഒന്‍പത് മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചാകും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദിച്ചറിയുക. ആകെ 22 പേര്‍ക്കാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയത്.

Read Also: താൻ കെപിസിസി പ്രസിഡണ്ട് ആവാതിരിക്കാൻ ചിലർ ഗൂഢനീക്കം നടത്തിയിരുന്നു; കെ സുധാകരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE