കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ ജ്വല്ലറി മാനേജിംഗ് ഡയറക്‌ടർ ടികെ പൂക്കോയ തങ്ങളെ ക്രൈം ബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഹൊസ്‌ദുർഗ് കോടതിയില്‍ കീഴടങ്ങിയ പൂക്കോയ തങ്ങളെ വെള്ളിയാഴ്‌ചയാണ് നാല് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയില്‍ വിട്ടത്. അന്വേഷണ സംഘം അഞ്ച് ദിവസത്തെ കസ്‌റ്റഡി ആവശ്യപ്പെട്ടെങ്കിലും നാല് ദിവസത്തേക്കാണ് കോടതി അനുവദിച്ചത്. പൂക്കോയയെ ഇന്നലെയും എസ്‌പി മൊയ്‌ദീൻ കുട്ടിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌തിരുന്നു.
ഓഗസ്‌റ്റ് പതിനൊന്നാം തീയതിയാണ് ഇയാള്‍ കീഴടങ്ങിയത്. ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലായിരുന്നു കീഴടങ്ങൽ. നേപ്പാളില്‍ ഒളിവില്‍ കഴിയുകയായിരുന്നു എന്നാണ് ഇയാള്‍ കീഴടങ്ങിയ ശേഷം പറഞ്ഞത്.
മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പൂക്കോയ തങ്ങൾ, സംയുക്‌ത ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് സ്‌ഥാനവും വഹിച്ചിരുന്നു. ഈ സ്‌ഥാനങ്ങളുടെ പേരിലാണ് ജ്വല്ലറി നിക്ഷേപത്തിലേക്ക് പലരേയും ഇയാൾ ആകര്‍ഷിച്ചിരുന്നത്. നിക്ഷേപകരില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് ബംഗളൂരുവില്‍ ഇയാള്‍ സ്‌ഥലം വാങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Most Read: പോത്തുണ്ടി ഉദ്യാനം തുറക്കുന്നത് വൈകും