ഒന്നര വയസുകാരിയെ ഇസ്‌തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; പിതാവ് അറസ്‌റ്റിൽ

By Team Member, Malabar News
Gold merchant abducted and robbed; Two arrested
Representational Image
Ajwa Travels

തിരുവനന്തപുരം: ജില്ലയിലെ വിഴിഞ്ഞത്ത് ഒന്നര വയസുകാരിയെ ഇസ്‌തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവത്തിൽ പിതാവ് അറസ്‌റ്റിൽ. മുല്ലൂർ കുഴിവിളാകം കോളനിയിൽ അഗസ്‌റ്റിനെയാണ് വിഴിഞ്ഞം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇടത് കാലിലാണ് കുട്ടിക്ക് സാരമായി പരിക്കേറ്റത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് നൽകി.

കഴിഞ്ഞ ദിവസം കുട്ടിയുടെ അമ്മുമ്മ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മദ്യപാനത്തെ തുടർന്നാണ് ഇയാൾ കുട്ടിയെ ആക്രമിച്ചതെന്ന് പോലീസ് വ്യക്‌തമാക്കി. സാധാരണ രീതിയിൽ കുഞ്ഞിനെ അമ്മൂമ്മ താമസിക്കുന്ന വീട്ടിലേക്കു കൊണ്ടുപോകാറുണ്ടായിരുന്നു. നാലു ദിവസമായി കാണാതിരുന്ന അമ്മൂമ്മ, കുഞ്ഞ് താമസിക്കുന്ന വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിന് പൊള്ളലേറ്റ വിവരം അറിയുന്നത്.

മൂട്ട കുട്ടി പൊള്ളിച്ചതാണെന്നാണ് ആദ്യം അമ്മുമ്മയോട് പറഞ്ഞതെങ്കിലും, ഇത് വിശ്വസിക്കാതിരുന്ന അമ്മുമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. കുറച്ചു നാൾ മുൻപു കുഞ്ഞിന്റെ നെഞ്ചിൽ പൊള്ളലേറ്റിരുന്നെങ്കിലും പ്രതിക്കു മുന്നറിയിപ്പു നൽകി വിട്ടയച്ചിരുന്നു. പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ് അഗസ്‌റ്റിൻ.

Read also: എകെജി സെന്റർ ആക്രമണം; ഫേസ്ബുക്ക് പോസ്‌റ്റ് ഇട്ടയാളെ ചോദ്യം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE