ഓട്ടിസം ബാധിച്ച കുട്ടിക്ക് ക്രൂരമർദ്ദനം; എറണാകുളത്ത് പിതാവ് കസ്‌റ്റഡിയിൽ 

By Team Member, Malabar News
police
Representational Image
Ajwa Travels

എറണാകുളം : ജില്ലയിൽ ഓട്ടിസം ബാധിച്ച കുട്ടിക്ക് പിതാവിന്റെ ക്രൂരമർദ്ദനം. എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി ചെറലായി കടവിലാണ് സംഭവം. സംഭവത്തിൽ കുട്ടിയുടെ പിതാവ് സുധീറിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. സുധീർ സ്‌ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കാറുണ്ടെന്ന് പോലീസ് വ്യക്‌തമാക്കി. ഓട്ടിസം ബാധിച്ച മകൻ കാര്യങ്ങൾ പറഞ്ഞാൽ അനുസരിക്കാത്തതിനെ തുടർന്നാണ് മർദ്ദിച്ചത്.

കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കുട്ടിയെ കലകീഴായി നിര്‍ത്തി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ട ഫോർട്ട് കൊച്ചി പോലീസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. കുട്ടിയുടെ അമ്മ തന്നെയാണ് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കുട്ടിയെ ഉപദ്രവിക്കുന്നതിനൊപ്പം തന്നെ ഭാര്യയെയും സുധീർ മർദ്ദിക്കാറുണ്ടെന്ന് പോലീസ് വ്യക്‌തമാക്കി.

Read also : കേരളത്തിൽ കാലവർഷം മെയ് 31ന് ആരംഭിക്കുമെന്ന് കാലാവസ്‌ഥാ കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE