പ്ളേ സ്‌റ്റോറിൽ ‘ഫൗജി’യെത്തി; ആദ്യ മണിക്കൂറുകളിൽ മികച്ച പ്രതികരണം

By Staff Reporter, Malabar News
FAU-G
Ajwa Travels

പബ്‌ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മൾട്ടിപ്ളെയർ വാർ ഗെയിം ഫൗജി ഗൂഗിൾ പ്ളേ സ്‌റ്റോറിൽ റിലീസ് ചെയ്‌തു. ആദ്യ മണിക്കൂറിൽ മികച്ച പ്രതികരണമാണ് ഗെയിമിന് ലഭിക്കുന്നത്. 460 എംബി സൈസിലുള്ള ഗെയിമിന്റെ ഇപ്പോഴത്തെ റേറ്റിംഗ് 4.6 ആണ്. എത്ര ഡൗൺലോഡുകൾ ആയി എന്നത് കമ്പനി വ്യക്‌തമാക്കിയിട്ടില്ല. നിലവിൽ 60000ന് മുകളിൽ ഉപഭോക്‌താക്കൾ ഗെയിം റേറ്റ് ചെയ്‌തിട്ടുണ്ട്.

വ്യക്‌തിഗത വിവരങ്ങളുടെ സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ പബ്‌ജി നിരോധിച്ചതിന് പിന്നാലെയാണ് ബെംഗളൂരു കേന്ദ്രമായുള്ള എൻകോർ ഗെയിംസ് കമ്പനി ഫൗജി ഗെയിം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്.

പബ്‌ജി രാജ്യത്ത് നിരോധിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് എൻകോർ ഗെയിംസ് കോ ഫൗണ്ടർ വിശാൽ ഗൊണ്ടാൽ ഫൗജി പ്രഖ്യാപിച്ചത്. മാസങ്ങൾക്കുള്ളിൽ ഗെയിം പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപനം. 20 കോടിയിലധികം പേർ ഗെയിം ഡൗൺലോഡ് ചെയ്യുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Read Also: പഞ്ച് ഡയലോഗുമായി പൃഥ്വി, ഒപ്പം സുരാജും; ‘ജനഗണമന’ ടീസർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE