കർണാടകയിൽ കോൺഗ്രസിന് അനുകൂല സാഹചര്യം; ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടാമെന്ന് സിദ്ധരാമയ്യ

By Syndicated , Malabar News
Siddaramaiah
Ajwa Travels

ബം​ഗളൂരു: കർണാടകയിൽ കോൺഗ്രസിന് അനുകൂല സാഹചര്യമെന്ന് മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണാടകയിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ കോൺഗ്രസിന് ഏറ്റവും അനുകൂലമാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടാം. ഇതിനായി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ധേഹത്തിന്റെ പ്രതികരണം.

പുതിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്‌ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ബിജെപിയുടെ മണിപവര്‍ ഇനി വിലപ്പോവില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. അതേസമയം മുഖ്യമന്ത്രി സ്‌ഥാനമൊഴിഞ്ഞതിന് പിന്നാലെ മകനും ബിജെപി നേതാവുമായ ബിവെെ വിജയേന്ദ്രയെ ബസവരാജ് ബൊമ്മെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയാക്കാന്‍ യെദിയൂരപ്പ നീക്കം നടത്തുന്നതായാണ് സൂചന.

ബിവൈ വിജയേന്ദ്ര യെദിയൂരപ്പയുടെ രാഷ്‌ട്രീയ പിൻഗാമിയായാണ് നിരീക്ഷിക്കപ്പെടുന്നത്. കർണാടക ബിജെപി വൈസ് പ്രസിഡണ്ടായ വിജയേന്ദ്ര അഭിഭാഷകനുമാണ്. എന്നാൽ യെദിയൂരപ്പ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന കെഎസ് ഈശ്വരപ്പയ്‌ക്ക് ഉപമുഖ്യമന്ത്രി സ്‌ഥാനം നല്‍കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന പിന്നോക്ക സമുദായ നേതാക്കളുടെ മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്.

Read also: കനത്ത മഴയിൽ യമുന കരകവിഞ്ഞു; ഡെൽഹിയിൽ പ്രളയ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE