ഉൽസവ കാലത്തെ ഓഫറുകൾ; പ്രമുഖ ഇ-കൊമേഴ്‌സ് സ്‌ഥാപനങ്ങൾക്ക് കിട്ടിയത് 32,000 കോടി

By Staff Reporter, Malabar News
e-commerce-platform
Ajwa Travels

ന്യൂഡെൽഹി: ഉൽസവകാല വിൽപനമേളയിലൂടെ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വെബ്സൈറ്റുകളിൽ നടന്നത് 32,000 കോടി രൂപയുടെ വിൽപന. മൊബൈൽ ഫോണുകൾ, ഫാഷൻ ഉൽപന്നങ്ങൾ ഉൾപ്പടെയുള്ളവയാണ് വിറ്റഴിക്കപ്പെട്ടവയിൽ ഭൂരിഭാഗവും. കോവിഡ് കാലത്തും വൻ വിൽപനയാണ് ഓൺലൈൻ വിപണിക്ക് ഉണ്ടായിരിക്കുന്നതെന്ന് വ്യക്‌തമാക്കുന്ന കണക്കുകളാണ് പുറത്തു വന്നിട്ടുള്ളത്.

64 ശതമാനം മാർക്കറ്റ് ഷെയറുമായി ബിഗ് ബില്യൺ ഡേ സെയിലിലൂടെ ഫ്ളിപ്‌കാർട്ടിലാണ് ഏറ്റവും കൂടുതൽ കച്ചവടം നടന്നത്. 24 ശതമാനം മാർക്കറ്റ് ഷെയറുള്ള ആമസോൺ തൊട്ടുപിന്നിൽ തന്നെയുണ്ട്. ഈ പ്ളാറ്റ്‌ഫോമുകളിൽ ഒക്‌ടോബർ രണ്ട് മുതൽ പത്ത് വരെ ഓരോ മണിക്കൂറിലും കോടിക്കണക്കിന് സ്‌മാർട്ഫോണുകൾ വിറ്റഴിക്കപ്പെട്ടു എന്നാണ് മാർക്കറ്റ് റിസർച്ച് സ്‌ഥാപനമായ റെഡ്‌സീർ പുറത്തുവിട്ട കണക്കിൽ പറയുന്നത്.

അത്യാകർഷകമായ ഓഫറുകളും വിലക്കിഴിവുകളും വാഗ്‌ദാനം ചെയ്‌താണ് ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവലും ഫ്ളിപ്‌കാർട്ടിലെ ബിഗ് ബില്യൺ ഡേ സെയിലും സംഘടിപ്പിക്കപ്പെട്ടത്. സ്‌മാർട്ഫോണുകളും ഗൃഹോപകരണങ്ങളും ഉൾപ്പടെയുള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ കമ്പനികൾ നൽകുന്ന വിലക്കിഴിവിന് പുറമെ ബാങ്ക് ഓഫറുകളും മറ്റ് അധിക ആനുകൂല്യങ്ങളും ലഭിച്ചതും ഉപഭോക്‌താക്കളെ ആകർഷിച്ചു.

Read Also: നിലപാടിൽ മാറ്റമില്ല, പറഞ്ഞത് ഇടതുപക്ഷ നയം; മുഹമ്മദ് റിയാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE